ദമ്മാം: കുവൈത്തിലെ എൻ.ബി.ടി.സി ക്യാമ്പിലുണ്ടായ തീപിടിത്ത അപകടത്തിൽ മരിച്ചവർക്ക് ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (ഡിഫ) നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. പ്രവാസലോകത്തെ കണ്ണീർമഴയായി എത്തിയ ദുരന്തത്തിൽ തീനാളങ്ങൾ കവർന്നെടുത്ത മലയാളികളടക്കം നിരവധി പേരുടെ ജീവനുകൾക്ക് പ്രാർഥനാപ്രണാമങ്ങളർപ്പിച്ച് ഡിഫ സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്ന ദമ്മാമിലെ അൽയമാമ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നൂറുകണക്കിന് ഫുട്ബാൾ പ്രേമികൾ അനുശോചന ചടങ്ങിൽ പങ്കാളികളായി.
ദുരന്തത്തിൽ പൊലിഞ്ഞവരുടെ സ്വപ്നങ്ങളും എരിഞ്ഞൊടുങ്ങിയ മോഹങ്ങളുമൊക്കെ പ്രവാസ ലോകത്തിെൻറ തീരാനഷ്ടങ്ങളാണെന്ന് ചടങ്ങ് ഒരേ സ്വരത്തിൽ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ടൂര്‍ണമെൻറ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, ആക്ടിങ് പ്രസിഡൻറ് ഷഫീർ മണലോടി, ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് കൊണ്ടോട്ടി, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കൺവീനർ സഹീർ മജ്ദാൽ, ലിയാഖത്തലി കാരങ്ങാടൻ, റിയാസ് പറളി, റഷീദ് ചേന്ദമംഗല്ലൂര്‍, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന്, അന്‍ഷാദ്, ഫവാസ് കലിക്കറ്റ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.