ദമ്മാം:‘അക്ഷരങ്ങൾ നിർമിച്ച ദ്വയക്ഷരം’ എന്ന ശീർഷകത്തിൽ അദാമ കെ.എം.സി.സി സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. നൗഷാദ് കുനിയിൽ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയ- സാമൂഹിക നേതാവ് എന്നതിനപ്പുറം അധികമാരും ശ്രദ്ധിച്ചുകാണാത്ത സി.എച്ചിന്റെ അക്ഷരലോകത്തിലൂടെയുള്ള ഒരു സഞ്ചാരത്തെയാണ് അനുസ്മരണ പ്രഭാഷണത്തിലൂടെ അവതരിപ്പിച്ചത്. ഹമീദ് വടകര യോഗം ഉദ്ഘാടനം ചെയ്തു.
ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കുളത്തൂർ, ജൗഹർ കുനിയിൽ തുടങ്ങിയവർ സംസാരിച്ചു. അദാമ യൂനിറ്റ് സീനിയർ വൈസ് പ്രസിഡൻറ് ആഷിക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജ്മുദ്ദീൻ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു. 75ഓളം നിർധനഅംഗങ്ങളെ ഉംറക്ക് കൊണ്ടുവരുന്ന പദ്ധതിയുടെ തുക കൈമാറി. കെയർ സുരക്ഷാപദ്ധതിയുടെ യൂനിറ്റ് തല ഉദ്ഘാടനവും നടന്നു. യൂനിറ്റ് ഭാരവാഹികളായ ബൈജു കുട്ടനാട്, ജമാൽ ആലമ്പാടി, സാദിഖ് കൊടിയമ്മ, ശിഹാബ് കപൂർ, മഷ്ഹൂദ് ചേലേമ്പ്ര, ശിഹാബ്, മജീദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി നേതാക്കളായ കാദർ എളങ്കോർ, സൈനു ഇടുക്കി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.