യാംബു: കവിയും മലയാള ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിെൻറ അനുസ്മരണം യാംബുവിൽ സംഘടിപ്പിച്ചു.യാംബു വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബുവിലെ ‘പൂവച്ചൽ ഭവനി’ൽ സംഘടിപ്പിച്ച ‘സിന്ദൂരസന്ധ്യ’ എന്ന പരിപാടിയിൽ പൂവച്ചൽ ഖാദർ രചിച്ച ഗാനങ്ങൾ മുസ്തഫ മഞ്ചേശ്വരം, ഗായിക ഫിബ എന്നിവർ ആലപിച്ചു. മുജീബ് പൂവച്ചൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ശിഹാബുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാലി മലപ്പുറം, അനസ് ആറ്റിങ്ങൽ, സക്കീർ വെഞ്ഞാറമൂട്, മുസ്തഫ മഞ്ചേശ്വരം, ഫില്‍സ, ഫിബ എന്നിവർ പൂവച്ചൽ ഖാദർ അനുസ്മരണം നടത്തി.പൂവച്ചൽ ഖാദറിെൻറ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീത ജീവിതത്തിെൻറ കൂടി ഭാഗമായി മാറിയിട്ടുണ്ടെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അബ്ദുന്നാസർ കുറുകത്താണി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.