ജിദ്ദ: വ്യാജ വസ്േത്രാൽപന്നങ്ങൾക്കുവേണ്ടി സ്റ്റിക്കറുകൾ നിർമിക്കുന്ന കേന്ദ്രം ജിദ്ദയിൽ മുനിസിപ്പാലിറ്റി കണ്ടെത്തി. ബഗ്ദാദിയയിൽ പുരാതന വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് പതിവ് പരിശോധനക്കിടയിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നിയമലംഘകരായ തൊഴിലാളികൾ നടത്തിവന്ന വ്യാജ സ്റ്റിക്കർ കേന്ദ്രമാണ് പിടികൂടിയതെന്ന് മുനിസിപ്പാലിറ്റി പരിശോധന വിഭാഗം മേധാവി എൻജിനീയർ അംറു അൽദഖ്സ് പറഞ്ഞു. പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ വ്യാജ സ്റ്റിക്കറുകളുണ്ടാക്കി ഒറിജിനാലാണെന്ന വ്യാജേന വിപണികളിൽ എത്തിക്കുന്നവരാണിവർ. 21,738 സ്റ്റിക്കറുകളും 1,240 റെഡിമെയ്ഡ് വസ്ത്രങ്ങളും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പിടിച്ചെടുത്തതായും മുനിസിപ്പാലിറ്റി പരിശോധന വിഭാഗം മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.