ദമ്മാം/പൊന്നാനി: ‘കൈകോർക്കാം നമുക്ക് വയനാടിനൊപ്പം’ എന്ന കാമ്പയിനിലൂടെ സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി സമാഹരിച്ച 75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ പൊന്നാനിയിൽ നടന്ന രണ്ടാമത് നവോദയ - കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് വിതരണ ചടങ്ങിൽ അടിയന്തര സഹായമെന്ന നിലയിൽ ആദ്യ ഗഡുവായി 10 ലക്ഷം രൂപ എം.എൽ.എ കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറിയിരുന്നു.
രണ്ടാം ഗഡുവായ 65 ലക്ഷം രൂപ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നവോദയ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ മെംബറുമായ പ്രദീപ് കൊട്ടിയം കൈമാറി. നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ കൃഷ്ണകുമാർ ചവറ, നന്ദിനി മോഹൻ, നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് മോഹനൻ വെള്ളിനേഴി, ജോയന്റ് സെക്രട്ടറി നൗഫൽ വെളിയങ്കോട്, കുടുംബ വേദി കേന്ദ്ര സാമൂഹികക്ഷേമ വിഭാഗം കൺവീനർ ഗിരീഷ്കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
നവോദയ എന്നും സഹജീവി സ്നേഹത്തിലധിഷ്ഠതമായ മഹത്തായ മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച പ്രവാസി സംഘടനയാണെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.