ഹഫർ അൽബാത്വിൻ: ഹൃദയാഘാതം മൂലം കഴിഞ്ഞ ശനിയാഴ്ച മരിച്ച കോഴിക്കോട് അരീക്കാട് നല്ലളം സ്വദേശി ബുഷറ മൻസിലിൽ അബ്ദുൽ ലത്തീഫിെൻറ (57) മൃതദേഹം ഹഫർ അൽബാത്വിനിൽ ഖബറടക്കി. ശനിയാഴ്ച രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെ ജോലിചെയ്യുന്ന പ്രഭോഷ് ലാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നൂർ മുഹമ്മദ് ഖാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഹഫർ സനാഇയ മഖ്ബറയിലാണ് ഖബറടക്കിയത്. 13 വർഷമായി ഇദ്ദേഹം റിയാദിലെ അൽജവ്സ ഗോൾഡൻ ട്രേഡിങ് (ഹരിതം ഫുഡ്) കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഒമ്പതുമാസം മുമ്പാണ് അവസാനമായി നാട്ടിൽപോയി വന്നത്. ഭാര്യ: വാഹിദ. മക്കൾ: ഫാരിഷ, ഫാദിയ.
മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫെയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം, നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം തുടങ്ങിയവർ നേതൃത്വം നൽകി. ഹരിതം കമ്പനിയിൽ കൂടെ ജോലിചെയ്യുന്നവരും സുഹൃത്തുക്കളുമായ അൻവർഷാ, വിശ്വനാഥ്, ദുൽഖർ സൽമാൻ, ഷിഹാബ്, നാസർ, ഫിയാസ്, അനൂപ്, യൂനുസ്, മുജീബ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.