ബുറൈദ: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെയുണ്ടായ വധഭീഷണിയിൽ ഖസീം പ്രവാസിസംഘം കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. മുരുകൻ കാട്ടാക്കടയെ അദ്ദേഹത്തിെൻറ വീട്ടിൽ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഭീഷണി. 'ചോപ്പ്'സിനിമക്കു വേണ്ടി മുരുകൻ കാട്ടാക്കട എഴുതി ആലപിച്ച 'മനുഷ്യനാകണം'ഗാനത്തെ ചൊല്ലിയാണ് വധഭീഷണി.
വർഗീയ ശക്തികളുടെ ഭീഷണിയിൽ ഭയപ്പെടുന്നതല്ല കേരളത്തിെൻറ മതേതര മനസ്സ്. കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരെയുള്ള ഭീഷണി കേരളത്തിൽ നടപ്പാവില്ല. ഇത്തരം ഗൂഢനീക്കങ്ങൾക്കെതിരെ മതനിരപേക്ഷ കേരളം പ്രതിരോധം തീർക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
കേളി പ്രതിഷേധിച്ചു
റിയാദ്: കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയിൽ റിയാദ് കേളി കലാസാംസ്കാരിക വേദി പ്രതിഷേധിച്ചു. മാനവികത ഉയർത്തിപ്പിടിച്ച് സമൂഹത്തിലെ തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്ന കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കുമെതിരെ ഉയരുന്ന ഭീഷണികൾ വെച്ചുപൊറുപ്പിക്കരുതെന്നും മുഴുവൻ കലാ-സാഹിത്യ സമൂഹവും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും കേളി സെക്രേട്ടറിയറ്റ് പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.