ജിദ്ദ: ആരോഗ്യ മേഖലയിലുണ്ടായ വികസനങ്ങൾ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സഹായിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. വിഷൻ 2030നു കീഴിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കൈവരിച്ച നേട്ടങ്ങളെയും അടുത്ത വർഷങ്ങളിൽ ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആരോഗ്യ മേഖലയിൽ വമ്പിച്ച പുരോഗതിയാണ് കൈവരിച്ചത്. 2015നു മുമ്പ് ആശുപതികളിൽ ബുക്കിങ് പ്രയാസമായിരുന്നു. ഇന്നിപ്പോൾ അതെല്ലാം മാറി. 'മൗഇദ്', 'സ്വിഹത്തി' എന്നീ ആപ്പുകളിലൂടെ ബുക്കിങ് നേടാനാകും. രണ്ടര വർഷം മുമ്പാണ് ഇവ ആരംഭിച്ചത്. ഇതുവരെയുള്ള ബുക്കിങ്ങുകളുടെ എണ്ണം 76 ദശലക്ഷം കവിഞ്ഞു.
ദിനംപ്രതി ബുക്കിങ്ങുകളുടെ എണ്ണം 1,50,000 വരെ എത്തുന്നുണ്ട്. 937 കാൾ സെൻറർ സേവനം, വിദൂര ചികിത്സ സേവനം എന്നിവയും എടുത്തുപറയേണ്ടതാണ്. നിരവധി പേർക്ക് ഇവ സഹായകമായിട്ടുണ്ട്. സ്വിഹത്തി ആപ്ലിക്കേഷൻ വഴി ഡോക്ടറുമായി വിദൂര സംവിധാനത്തിൽ സംസാരിക്കാനും ചികിത്സ ഉപദേശം നേടാനും സാധിക്കും. വിദേശത്തുള്ള സ്വദേശികൾക്കുപോലും ഇൗ സേവനം ലഭിക്കും.
കോവിഡ് പരിശോധനക്ക് ഇ-ബുക്കിങ് അവസരം ഒരുക്കി. സ്വിഹത്തി ആപ് വഴി ദിനംപ്രതി 30,000ത്തിലധികം ബുക്കിങ്ങുകളാണ് നടക്കുന്നത്. പ്രതിദിനം 60,000ത്തിലധികം ഫലങ്ങൾ ആളുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. കോവിഡ് കുത്തിവെപ്പിന് ഒാരോ ദിവസവും രണ്ടു ലക്ഷം ആളുകൾക്ക് ബുക്കിങ് നടത്തുന്നു.
ബുക്കിങ് രേഖപ്പെടുത്തുകയും കുത്തിവെപ്പിനുള്ള സമയം അറിയിക്കുകയും കുത്തിവെപ്പ് ഫലങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്യുന്നു. ഫാർമസികളിൽനിന്ന് മരുന്നുകൾ നൽകുന്നതിന് രണ്ടര വർഷം മുമ്പാണ് 'വസ്ഫതി' ഇ-സംവിധാനം ആരംഭിച്ചത്. ധാരാളം പേർക്കാണ് ഇത് ഉപകാരപ്പെടുന്നത്. ഹൃദയ ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം 30 വരെ എത്തി. ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതാണ് 2019ൽ ആരംഭിച്ച ആരോഗ്യ പരിവർത്തന പരിപാടി. സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവനാളുകൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.
പൗരന്മാരുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഒാരോ പൗരനെയും ആരോഗ്യ ക്ലസ്റ്ററുമായി ബന്ധിപ്പിക്കും. ഒാരോ പൗരെൻറയും അവെൻറ കുടുംബത്തിെൻറയും ആരോഗ്യസ്ഥിതി വിലയിരുത്താൻ സ്പെഷലിസ്റ്റ് ഡോക്ടറുണ്ടായിരിക്കും. ആരോഗ്യ ക്ലസ്റ്ററുകളിലൂടെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.