ദമ്മാം: ഡിഫ സംഘടിപ്പിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. റോയൽ മലബാർ റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഡിഫ ആക്ടിങ് പ്രസിഡന്റ് ഷഫീർ മണലൊടി ഉദ്ഘാടനം ചെയ്തു. മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു. കാക്കു സേഫ്റ്റി മാനേജിങ് ഡയറക്ടർ മുബാറക്ക് ലോഗോ പ്രകാശനം ചെയ്തു.
ടൂര്‍ണമെന്റ് ജഴ്സി പ്രകാശനം കാലക്സ് സി.ഇ.ഒ ബിനീഷ് ജോർജ് നിർവഹിച്ചു. ഡിഫ രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ് എന്നിവർ ആശംസകൾ നേര്‍ന്നു. സഹീർ മജ്ദാൽ അവതാരകനായിരുന്നു. ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ഫുട്ബാള്‍ മേളയില്‍ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ജഴ്സിയണിയും. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനര്‍ റഫീഖ് കൂട്ടിലങ്ങാടി സ്വാഗതവും ഡിഫ ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ഡിഫ ടെക്നിക്കൽ കമ്മിറ്റി മെംബർ റാസിക് വള്ളിക്കുന്ന്, ശരീഫ് മാണൂർ, ഷാഫി എന്നിവർ ഫിക്സ്ചർ ക്രമീകരണത്തിന് നേതൃത്വം നൽകി. ഡിഫയിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് കൊണ്ട് ഫതീന്‍ മങ്കട, ഖലീൽ റഹ്മാൻ, ലിയാഖത്തലി കരങ്ങാടൻ, റിയാസ് പറളി, റിയാസ് പട്ടാമ്പി, ഷുക്കൂർ അല്ലിക്കല്‍, മഹ്റൂഫ് കൊണ്ടോട്ടി, ഫവാസ് കലിക്കറ്റ്, ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ആഷി നെല്ലിക്കുന്ന്, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗലൂര്‍, ടൈറ്റസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.