ദമ്മാം: മലയാളീ ഡോക്ടേഴ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഉച്ചക്ക് ഒന്നിന് ആരംഭിച്ച ആഘോഷപരിപാടികൾ വൈകീട്ട് ഏഴ് വരെ നീണ്ടു. കുടുംബാംഗങ്ങൾ പാകം ചെയ്തുവിളമ്പിയ സദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. മാവേലി ഓണസമ്മാനം നൽകുകയും ചെയ്തു.
സാംസ്കാരിക സമ്മേളനത്തിൽ വയനാട് ദുരന്ത മേഖലയിൽ സഹായം എത്തിക്കാനുള്ള ഫണ്ട് അസോസിയേഷൻ ട്രഷറർ ഡോ. റാമിയ രാജേന്ദ്രൻ മുഖ്യരക്ഷാധികാരി ഡോ. ബിജു വർഗീസിന് കൈമാറി. ദുരിതം അനുഭവിക്കുന്ന ഒരു നഴ്സിനുള്ള ധനസഹായം ഡോ. ബിജു വർഗീസ് ട്രഷറർ ഡോ. ഹാഷിഖ് കളത്തിലിന് കൈമാറി.
ജോളി ലോനപ്പൻ ഓണസന്ദേശം നൽകി. ഡോ. പ്രിൻസ് മാത്യൂസ്, ഡോ. ഹാഷിഖ് കളത്തിൽ, ഡോ. യാസ്മിൻ, ഡോ. മുഹ്സിന എന്നിവർ സംസാരിച്ചു. കലാവിരുന്നിന് പിന്നണി ഗായിക പാർവതി മേനോൻ നേതൃത്വം നൽകി. നിർമൽ, മീനു അനൂപ്, തൻസിക, അമിയ, സുധീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അൽഷിബാ, റയാ, ഫാർസിൻ, സാച്ചി എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു.
ഡോ. റാമിയ, ഡോ. ബിന്ദു, ഡോ. ഗംഗ, മരിയ, ഡോ. രേഷ്മ, ഡോ. ഐറിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും ഡോ. പ്രിൻസ്, സുധീർ, ഡോ. അജി, ഡോ. ഡോണ, ഡോ. ബിന്ദു, മരിയ, നീന, ഡോ. ഐറിൻ എന്നിവർ സംഘഗാനം ആലപിച്ചു .
ഡോ. ഉസ്മാൻ, ഡോ. ഇസ്മാഈൽ, ഡോ. റാമിയ, ഡോ. പ്രിൻസ്, ഡോ. ഡോണ, ഡോ. യാസ്മിൻ, ഡോ. ഹാഷിഖ്, ഡോ. ബിജു, സുനിൽ, ഡോ. അജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ഡോ. ഡോണ ജോസഫ് സ്വാഗതവും ഡോ. റാമിയ നന്ദിയും പറഞ്ഞു. ഡോ. റാമിയ, ഡോ. ഐറിൻ, ഡോ. അജി എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.