ആഭ്യന്തര ഹജ്ജ്​ തീർഥാടനം; ‘നുസ്​ക്​’വഴി ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

ആഭ്യന്തര ഹജ്ജ്​ തീർഥാടനം; ‘നുസ്​ക്​’വഴി ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

ജിദ്ദ: ‘നുസ്​ക്​’ആപ്ലിക്കേഷനിലൂടെയും ഓൺലൈനായും ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. രാജ്യത്തിനുള്ളിലെ പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ ഹജ്ജ്​ ബുക്കിങ്​ സേവനങ്ങൾ നൽകുന്നതിനാണിതെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

ഇസ്​ലാമിന്റെ അഞ്ചാം സ്തംഭമായ ഹജ്ജ്​ നിർവഹിക്കാൻ ഏറ്റവും കൂടുതൽ മുസ്‌ലിംകളെ പ്രാപ്തരാക്കാനുള്ള രാജ്യത്തി​ന്റെ താൽപര്യം സ്ഥിരീകരിക്കുന്നതാണിത്​. പാക്കേജുകൾ വാങ്ങുന്നതിനും അവലോകനം ചെയ്യുന്നതിനും നിർബന്ധിത മെനിഞ്ചൈറ്റിസ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്​. അത് ‘മൈ ഹെൽത്ത്’ ആപ്ലിക്കേഷനിലൂടെ ഷെഡ്യൂൾ ചെയ്യാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.

നുസ്​ക്​ ആപ്ലിക്കേഷൻ ബുക്കിങ്ങിനും പേമെന്റിനുമുള്ള വിവിധ ഓപ്ഷനുകളും നൽകുന്നു. ഇഹ്‌റാം പോലുള്ള ഹജ്ജ് സാമഗ്രികൾ, വ്യക്തിഗത ഇനങ്ങൾ മുതലായവ വാങ്ങുന്നതിനും പാക്കേജുകൾക്കുള്ളിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. ഇത് തീർഥാടകർക്ക് പുതിയ അനുഭവം നൽകുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. https://masar.nusuk.sa/individuals വെബ്സൈറ്റ് വഴി ഇലക്ട്രോണിക് പാത വഴി പാക്കേജുകൾ ആക്സസ് ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം പറഞ്ഞു.

Tags:    
News Summary - Domestic Hajj pilgrimage; Hajj packages announced through 'Nusk'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.