രാജ്യാന്തര ഡിജിറ്റൽ നാടകോത്സവത്തിലേക്ക്​ നാടകങ്ങൾ ക്ഷണിച്ചു

റിയാദ്​: നാടക കൂട്ടായ്​മയായ റിയാദിലെ തട്ടകത്തിനു​ കീഴിലെ കളിക്കൂട്ടം ചിൽഡ്രൻസ്​ തി​യറ്ററി​െൻറ ആഭിമുഖ്യത്തിൽ പൂർണമായും കുട്ടികൾക്കായി രാജ്യാന്തര ഡിജിറ്റൽ നാടകമത്സരം 'നാട്ടകം 2020' എന്ന പേരിൽ നടത്തും.

അഞ്ചു മിനിറ്റ്​​ ദൈർഘ്യമുള്ള ചെറിയ മലയാള നാടകങ്ങളാണ് ഈ ഏകപാത്ര നാടക മത്സരത്തിൽ അവതരിപ്പിക്കേണ്ടത്. തിരുത്താനുണ്ട്​ ചിലത്, നിറമുള്ള സ്വപ്നങ്ങൾ, പെൺജീവിതം എന്നീ മൂന്നു വിഷയങ്ങളിൽ ഒന്നിനെ അടിസ്ഥാനമാക്കിയായിരിക്കണം നാടകങ്ങൾ.

ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന പ്രതിഭക്ക്​ സമ്മാനവും പ്രശംസപത്രവും നൽകും​. കൂടാതെ മികവ്​ പുലർത്തുന്ന മറ്റു മൂന്നു നാടകങ്ങൾക്ക്​ പ്രോത്സാഹന സമ്മാനവും പ്രശംസപത്രവും നൽകും. നാടകങ്ങൾ thattakamriyadh@gmail.com എന്ന ഇ–മെയിൽ വിലാസത്തിലോ +91 91203 37733, +91 9747449943, +966 50 212 4762, +966 56 735 4121, +966 55 444 7567 എന്നീ വാട്സ്ആപ്​ നമ്പറുകളിലോ അയക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.