ഡ്യൂ​ൺ​സ് സ്കൂ​ൾ അ​ന്ത​ർ​ത​ല ചെ​സ് മ​ത്സ​രം

വി. ​ചാ​ന്ദ്​​നി ശ്രീ, ​ഇ​സാ​ൻ റി​യാ​സ്, റ​ഷി​ദ​ശ്രീ ഗോ​കു​ൽ​രാ​ജ്

ഡ്യൂ​ൺ​സ് സ്കൂ​ൾ അ​ന്ത​ർ​ത​ല ചെ​സ് മ​ത്സ​രം

റി​യാ​ദ്: ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ആ​ദ്യ​ത്തെ അ​ന്ത​ർ​ത​ല സ്കൂ​ൾ ചെ​സ് മ​ത്സ​രം ന​ട​ത്തി. ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഹി​ഷാം അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗീ​ത അ​നൂ​പ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഹി​ഷാം, റി​യാ​ദ് ചെ​സ്​ ക്ല​ബിലെ അ​ബു ഹു​സ്സ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. ആ​റാം ക്ലാ​സി​ലെ വി. ​ചാ​ന്ദ്​​നി ശ്രീ ​സ്കൂ​ൾ ത​ല ചെ​സ്​ ചാ​മ്പ്യ​നാ​യി. ഇ​സാ​ൻ റി​യാ​സ് ര​ണ്ടാം സ്ഥാ​ന​വും റ​ഷി​ദ​ശ്രീ ഗോ​കു​ൽ​രാ​ജ് മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

റോ​ഷ​ൻ പ്രി​ഞ്ചു ഫി​ലി​പ്പ്, എ​സ്. ദ​ർ​ശ, മി​ഥു​ൻ കു​മാ​ർ, അ​ർ​ണ​വ് ഹ​രി​ലാ​ൽ, അ​ൻ​വി​ത് ബ​ല്ല, സി​ദ്ധാ​ർ​ഥ്​ അ​രു​ൺ നാ​യ​ർ എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ൽ ജേ​താ​ക്ക​ളാ​യി. മു​ഹ​മ്മ​ദ് ആ​തി​ഫ്, മു​ഹ​മ്മ​ദ് സാ​ക്കി​ർ വാ​ണി, റ​യാ​ൻ ജോ​സ​ഫ് ജോ​ൺ, ഐ​സാ​ദ് അ​ഹ​മ്മ​ദ്, ദേ​വ​ഷീ​ഷ് ക​ര​ൺ എ​ന്നി​വ​ർ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​ക്ക​ളാ​യി. മി​ക​ച്ച ഈ​ജി​പ്ഷ്യ​ൻ ചെ​സ് ചാ​മ്പ്യ​നാ​യ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹി​ഷാം പ​രി​പാ​ടി​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി.

Tags:    
News Summary - Dunes School Inter-School Chess Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.