റിയാദ്: പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് യാത്രയായ റിയാദിലെ പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) എക്സിക്യൂട്ടിവ് അംഗം ശശികുമാറിെൻറ പത്നി ജിഷ ശശികുമാറിനും മകൻ ജിഷ്ണു ശശികുമാറിനും യാത്രയയപ്പ് നൽകി.
വേദി നടത്തുന്ന എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്ത് വിജയിപ്പിക്കുന്ന ഈ കുടുംബത്തിന് പി.എസ്.വിയുടെ ഒാർമഫലകം പ്രിയാ സനൂപ്, നീതു വരുൺ എന്നിവർ ചേർന്ന് കൈമാറി. അബ്ദുൽ മജീദ്, സനൂപ്കുമാർ, കൃഷ്ണൻ വെള്ളച്ചാൽ, മൻസൂർ കാരയിൽ, വരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ശശികുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.