ജിദ്ദ: കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇ. അഹമ്മദിന്റെ ഓർമക്കായി ചന്ദ്രിക പുറത്തിറക്കിയ സ്മരണിക സൗദിയിൽ പ്രകാശനം ചെയ്തു. എഡിറ്റർ സി.പി. സൈതലവി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അശ്റഫ് വേങ്ങാട്ടിന് പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ആയിരത്തിലധികം പേജുള്ള പുസ്തകത്തിൽ ഇ. അഹമ്മദിന്റെ ജീവിതത്തിലെ ഓരോ നിമിഷവും വരച്ചുകാട്ടിയും അദ്ദേഹത്തിന്റെ വിദേശയാത്രകൾ, അന്താരാഷ്ട്ര തലങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തപ്പോഴുള്ള വിവിധ അംബാസഡർമാരുടെ അനുഭവങ്ങൾ, വിവിധ അറബ് രാജ്യങ്ങളിൽ സന്ദർശന സമയത്തുള്ള അനുഭവക്കുറിപ്പുകൾ, ലോകരാജ്യങ്ങളിൽ സന്ദർശനവേളയിൽ പകർത്തിയ ഫോട്ടോകൾ, വിദ്യാഭ്യാസകാലം തൊട്ടുള്ള വിവരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്മരണിക എഡിറ്റർ സി.പി. സൈതലവി പറഞ്ഞു.
മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി വർക്കിങ് പ്രസിഡൻറ് അശ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മക്കയിലെ വ്യവസായ പ്രമുഖൻ അഹമ്മദ് അലി അഹമ്മദ് അരീജിൽ മഹേരി, പൗരപ്രമുഖൻ ഫഹദ് ഉതൈബി റോക്കി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
തെറ്റത്ത് മുഹമ്മത് കുട്ടി ഹാജി, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞക്കുളം, നാസർ കിൻസാറ, ഇസ്സുദ്ദീൻ ആലുക്കൽ, ഹാരിസ് പെരുവള്ളൂർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി. നാസർ, സിദ്ദീഖ് കൂട്ടിലങ്ങാടി, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, അൻസാർ കൊണ്ടോടി, ഷമീർ ബദർ കൊടുക്കര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.