ജിദ്ദ: എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി പഞ്ചായത്ത് ജിദ്ദ കമ്മിറ്റി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'കോവിഡും വാക്സിനും'എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സാജിദ് ഓടക്കൽ എടവണ്ണ പ്രഭാഷണം നടത്തി.
അലോപ്പതി മരുന്നുകളോടും വാക്സിനുകളോടും ലോകത്ത് ഏറ്റവും കൂടുതൽ പുറം തിരിഞ്ഞുനിൽക്കുന്നവരാണ് മലയാളികൾ എന്നും അസുഖം വരാതിരിക്കാനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ട എല്ലാ മുൻകരുതലുകളും നിർദേശങ്ങളും പാലിക്കാനും വാക്സിൻ സ്വീകരിക്കാനും തയാറാവണമെന്നും ഡോ. സാജിദ് പറഞ്ഞു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു.
ഹബീബ് കല്ലൻ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ വീടുനിർമാണ ഫണ്ടിലേക്കുള്ള വിഹിതം കെ.പി. സുനീർ ചാത്തല്ലൂർ ഹബീബ് കല്ലന് കൈമാറി. വി.വി. അഷ്റഫ്, വി.പി. നൗഷാദ്, കെ.സി. ഫൈസൽ ബാബു എന്നിവർ സംസാരിച്ചു. കെ.സി. അബൂബക്കർ പള്ളിമുക്ക് സ്വാഗതവും ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. നൗഫൽ കാഞ്ഞിരാല, അമീൻ ചെമ്മല, ജുനൈദ് കാഞ്ഞിരാല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.