ദമ്മാം: ഗൾഫ് മാധ്യമം ദമ്മാം എജുകഫെ സീസൺ 2 സമാന്തര സെഷനുകളാൽ സമ്പന്നം. എഞ്ചിനീയറിങ്, മെഡിക്കൽ, പ്യുർസയിൻസ്, ബിസിനസ് മാനേജ്മെൻറ്, ഫിനാൻസ്, ഡിവലപ്മെൻറൽ സ്റ്റഡീസ്, ജേർണലിസം, ലോ എന്നീ മേഖലകളിൽ കരീർ കൗൺസിലിങ് ഒരുക്കിയിട്ടുണ്ട്. എൻ.എൽ.പി, സൈക്കോളജിക്കൽ കൗൺെസലിങ്, പാരൻറിങ് സെഷനുകളുമുണ്ടാവും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകരിക്കുന്ന സെഷനുകളാണ് എജുകഫെയെ ശ്രദ്ധേയമാക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ 3.30 വരെയാണ് സമാന്തര സെഷനുകൾ. ഏപ്രിൽ ഏഴിന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴര വരെയാണ് മേള. പ്രേവശനം തീർത്തും സൗജന്യമാണ്. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന അയ്യായിരത്തിൽ പരം വിദ്യാർഥികൾക്ക് പരിപാടി പ്രയോജനപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാവിലെ നടക്കുന്ന സെഷനുകളിൽ ‘കരീർ ഡിവലപ്മെൻറ് സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ ഡോ. എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്, ‘ലൈഫ് ലെസൻസ് ഫോർ ഫ്യൂച്ചർ സക്സസ്’ എന്ന വിഷയത്തിൽ ചലച്ചിത്ര സംവിധായകനും പ്രമുഖ പരിശീലകനുമായ സെയിദ് സുൽത്താൻ എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. ഉച്ചക്ക് ശേഷം ലോകപ്രശസ്ത മെൻറലിസ്റ്റ് ആദി ആദർശിെൻറ വിജ്ഞാനവും വിസമയവും സമന്വയിപ്പിക്കുന്ന ഷോയാണ്. വ്യവസായ വാണിജ്യ വിദ്യാഭ്യാസമേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാവും. രജിസ്ട്രേഷൻ തുടരുകയാണ്. ഒാൺലൈൻ രജിസ്ട്രേഷന് www.click4m.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.