റിയാദ്: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി കുടുംബ സംഗമം ‘പെരുന്നാൾ നിലാവ് 2024’ സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 16 സുലൈയിലെ ബിലാദി ഇസ്തിറാഹയിൽ നടന്ന ആഘോഷ പരിപാടികൾ കൊക്കകോള ട്രെയിനിങ് മാനേജർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് യാസിർ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രൻ, പുഷ്പരാജ്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ, സുഷമ ഷാൻ, നിഖില സമീർ, സുധിർ കുമ്മിൾ, ഷഫീഖ് പൂരകുന്നിൽ, സൈഫ് കൂട്ടുങ്കൽ, നൗഷാദ് ആലുവ, ഇസ്മാഈൽ പയ്യോളി, മജീദ് പതിനാറുങ്ങൽ, അബ്ദുൽ സലാം കോട്ടയം, ഷാനവാസ് മുനമ്പത്ത്, ഡൊമിനിക്, ഷാജഹാൻ മജീദ്, ബിനു മെൻസ് ട്രെൻഡ്, പി.എം.എഫ് സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ഷരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ് തുടങ്ങിയവർ സംസാരിച്ചു.
റമദാൻ രാത്രികളിൽ പി.എം.എഫ് നടത്തിയ അത്താഴ വിതരണത്തിന് പിന്തുണ നൽകിയ ജിഷാദിനെ (ബിനു ഫൈസലിയ) നാഷനൽ കമ്മിറ്റി ഭാരവാഹികളായ ബിനു കെ. തോമസ്, സുരേഷ് ശങ്കർ എന്നിവർ ചേർന്ന് ആദരിച്ചു. ആൻഡ്രിയ ജോൺസൺ, ഫിദ ഫാത്തിമ, കല്യാണി സുരേഷ് ശങ്കർ, അനാറ റഷീദ്, ഫൗസിയ നിസാം, നേഹ പുഷ്പരാജ്, സുരേഷ് ശങ്കർ, നൗഫൽ ഈരാറ്റുപേട്ട, ഷമീർ വളാഞ്ചേരി, നസീർ തൈക്കണ്ടി, മഹേഷ് ജയ്, ശരീഖ് തൈക്കണ്ടി, അഷറഫ് റോക്സ്റ്റർ, വൈഭവ് ഷാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
നേഹ റഷീദ്, ദിയ റഷീദ്, ആൻഡ്രിയ, സേറ മറിയം എന്നിവരുടെ ഡാൻസ് പരിപാടിക്ക് മാറ്റുകൂട്ടി. ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ, ഭാരവാഹികളായ റഫീഖ് വെട്ടിയാർ, പ്രഡിൻ അലക്സ്, ബിനോയ് കൊട്ടാരക്കര, നൗഷാദ് യാഖൂബ്, തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ, സുരേന്ദ്രബാബു, റഷീദ് കായംകുളം, സമീർ റോയ്ബക്ക്, മുജീബ് കായംകുളം എന്നിവർ നേതൃത്വം നൽകി. സജ്ന നൗഫൽ അവതാരകയായിരുന്നു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സിമി ജോൺസൺ, സുനി ബഷീർ, രാധിക ടീച്ചർ, ജാൻസി പ്രെഡിൻ, ജോജി ബിനോയ്, ഷംല റഷീദ് എന്നിവർ ഉപഹാരം നൽകി. കോഓഡിനേറ്റർ ബഷീർ കോട്ടയം സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.