സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് എട്ടു വയസുകാരി മരിച്ചു

അൽഖോബാർ: മലയാളി കുടുബം സഞ്ചരിച്ച വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സക്ക് സമീപം മരുഭൂമിയിൽ മറിഞ്ഞ് എട്ടു വയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട്‌ ജംഷീര്‍-റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. ജംഷീറിെൻറ കുടുംബം ദമ്മാമില്‍നിന്നു സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം അല്‍അഹ്സ്സയിലേക്ക് പോകുന്നതിനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം. മൂന്നു വാഹനങ്ങളിലായിരുന്നു യാത്ര. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് കുടുംബം സഞ്ചരിച്ച ലാന്‍ഡ്‌ ക്രൂയിസര്‍ മറിയുകയായിരുന്നു. ഈ വാഹനത്തെ കാണാത്തതിനെ തുടർന്ന് മുന്നിൽ പോയ മറ്റ് വാഹനങ്ങൾ തിരികെ വരികയായിരുന്നു. അപ്പോഴാണ് ലാൻഡ്ക്രൂയിസർ മരുഭൂമിയിൽ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാെൻറ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല. ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമിലെ ദാഇം എക്യുപ്മെന്‍റ് റെന്‍റല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിെൻറ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു.

അൽ അഹ്‌സ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള സുൽഫിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Tags:    
News Summary - Eight-year-old girl died after the car overturned near Al Ahsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.