ഹ​ജ്ജ് വേ​ള​യി​ൽ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ

ഹ​ജ്ജ് വേ​ള​യി​ൽ 2,000 പേ​ർ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ 2,000 പേ​ർ യാ​ത്ര​ക്ക്​ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഹ​ജ്ജ്​ വേ​ള​യി​ൽ പ്രാ​യ​മാ​യ തീ​ർ​ഥാ​ട​ക​രു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​സേ​വ​നം പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ ഒ​രു​ക്കി​യ​ത്. ര​ണ്ട്​ വ​ർ​ഷം മു​മ്പാ​ണ്​ ഹ​ജ്ജ് വേ​ള​യി​ൽ അ​തോ​റി​റ്റി ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ​ണം വി​പു​ലീ​ക​രി​ച്ചു. ഈ ​വ​ർ​ഷം സം​രം​ഭം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി. ഇ​തോ​ടെ ഹ​ജ്ജ്​ വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​രം​ഗ​ത്ത്​ ഒ​രു പ്ര​ധാ​ന സേ​വ​ന​മാ​യി ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​ർ മാ​റി.

മൂ​ന്ന്​ വ​ഴി​ക​ളി​ലൂ​ടെ ഹ​റ​മി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സ്ഥി​ര​മാ​യ പാ​ത​ക​ൾ ഒ​രു​ക്കു​ക​യാ​ണ് ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​ർ യാ​ത്ര സം​രം​ഭ​ത്തി​ലൂ​ടെ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ട്ട​ത്. ആ​ദ്യ പാ​ത അ​റ​ഫ​ക്കും മു​സ്ദ​ലി​ഫ​ക്കും ഇ​ട​യി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ഇ​ത്​ നാ​ല്​ കി​ലോ​മീ​റ്റ​റാ​ണ്​ . മ​റ്റൊ​ന്ന്​ 1.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ജം​റ​യി​ലേ​ക്ക്​ എ​ത്തു​ന്ന പ​ടി​ഞ്ഞാ​റ​ൻ പാ​ല​മാ​ണ്. മൂ​ന്നാ​മ​ത്തേ​ത്​ 1.2 കി​ലോ​മീ​റ്റ​റു​ള്ള ജം​റ​യി​ലേ​ക്ക്​ എ​ത്തു​ന്ന കി​ഴ​ക്ക​ൻ പാ​ല​മാ​ണ്​. തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ഗ​മേ​റി​യ​തും കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​യ ഒ​ന്നി​ല​ധി​കം ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഈ ​സം​രം​ഭ​ത്തി​ൻ​ കീ​ഴി​ൽ നാ​ല്, മൂ​ന്ന്, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടും.

Tags:    
News Summary - Electric scooters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.