'എമ്പുരാൻ' സിനിമയുടെ റിലീസിന്റെ ഭാഗമായി ജിദ്ദയിൽ ഫാൻസ് ഷോ സംഘടിപ്പിച്ചപ്പോൾ
ജിദ്ദ: എമ്പുരാൻ സിനിമയുടെ റിലീസിന്റെ ഭാഗമായി സൗദി അറേബ്യ ലാൽ കേർസും മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂനിറ്റും ചേർന്നുകൊണ്ട് സൗദിയുടെ വിവിധ ഭാഗങ്ങളിൽ 15 ഓളം ഫാൻസ് ഷോകൾ സംഘടിപ്പിച്ചു.
ജിദ്ദ, റിയാദ്, ദമ്മാം, തുറൈഫ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഫാൻസ് ഷോകൾ സംഘടിപ്പിച്ചത്. സൗദിയിൽ ആദ്യമായി 11 ഫാൻസ് ഷോസ് മരക്കാർ സിനിമക്കായി സംഘടിപ്പിച്ച മോഹൻലാൽ ഫാൻസ്, ആ റെക്കോർഡ് 'എമ്പുരാൻ' സിനിമക്കായി തിരുത്തിയത് വലിയ നേട്ടമായി ലാൽ കെയർസ് സൗദി അറേബ്യ ഭാരവാഹികളായ ഇഗ്നേഷ്യസ് മൊറൈസ്, ജിനേഷ്, റിയാസ്, വിനു, ശ്രീജിത്ത്, പ്രകാശ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.