????????? ????????, ?????? ??????????, ?????????????

പ​രി​സ്ഥി​തി ദി​നാ​ച​ര​ണം: അ​വ​ബോ​ധ സ​ദ​സ്സും ര​ച​ന മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു

മ​ക്ക: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ക്ക ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി അ​വ​ബോ​ധ സ​ദ​സ്സും കു​ട്ടി​ക​ൾ​ക്കാ​യി ര​ച​നാ​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. അ​വ​ബോ​ധ  സ​ദ​സ്സ്​​ ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ​റ​ഫു​ദ്ദീ​ൻ വ​ട​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യാ​സി​ർ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യ​ഹ്‌​യ ആ​സി​ഫ​ലി  വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മു​സ്ത​ഫ പ​ട്ടാ​മ്പി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. 

ഖ​യ്യൂം ഖാ​ദി​സി​യ്യ സ്വാ​ഗ​ത​വും ല​ത്വീ​ഫ് ചാ​ത്ര​ത്തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ‘മ​രം ന​ട​ലി​​െൻറ ത​ത്വ​ശാ​സ്ത്രം’  എ​ന്ന വി​ഷ​യ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ന​ട​ന്ന പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ൽ ജ​സീ​ല അ​ദ്നാ​ൻ ഒ​ന്നാം സ്ഥാ​ന​വും സു​മ​യ്യ ഫി​റോ​സ്, ആ​യി​ഷ ഷെ​റി​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും  മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. ‘മ​ര​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട കു​ടി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ ത്വൈ​ബ ശു​ഹൈ​ബ്, ഹി​സ്മ  അ​ദ്നാ​ൻ, ഹ​യാ ഫാ​ത്വി​മ തു​ട​ങ്ങി​യ​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി  അ​ഭി​ന​ന്ദി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ൽ നൗ​ഫ​ൽ അ​രീ​ക്കോ​ട്, അ​ൻ​വ​ർ കൊ​ള​പ്പു​റം, ഇ​സ്ഹാ​ഖ് ഖാ​ദി​സി​യ്യ, ശു​ഐ​ബ് പു​ത്ത​ൻ​പ​ള്ളി, ഇ​മാം ഷാ​ജ​ഹാ​ൻ, ത്വ​യ്യി​ബ് അ​ബ്​ ദു​സ്സ​ലാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - environment-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.