ലോകഭൗമദിനം: ജൈവ പച്ചക്കറി വിളവെടുപ്പും ബോധവത്കരണവും

ഷാര്‍ജ: ലോക ഭൗമ ദിനത്തോടനുബന്ധിച്ച് ജുവൈസയിലെ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ സുധീഷ് ഗുരുവായൂരി​​​​െൻറ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നട്ടു വളര്‍ത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും പരിസ്ഥിതി ബോധവത്കരണ പരിപാടിയും നടന്നു. ആൺകുട്ടികളുടെ വിഭാഗം ഹോപ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഭൗമ ദിന പരിപാടികള്‍ പ്രിന്‍സിപ്പല്‍ ആൻറണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്ലാസ്​റ്റിക്കി​​​​െൻറയും കടലാസി​​​​െൻറയും അമിത ഉപയോഗം തടയുന്നതി​​​​െൻറ ഭാഗമായി സ്കൂളിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഓരോരുത്തരുടെയും പേരുകള്‍ അച്ചടിച്ച സിറാമിക് കപ്പുകള്‍ വിതരണം വിതരണം ചെയ്തു.

വൈഷ്ണവ് അജിത്, ശരത്, ആനന്ദ് എന്നീ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ബോധവത്കരണ പ്രഭാഷണവും സ്​ളൈഡ് പ്രദര്‍ശനവും നടത്തി. അനിരുദ്ധ് പരിസ്ഥിതി സന്ദേശ ഗാനമാലപിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത വഴുതന, തക്കാളി, പച്ചമുളക്, കാപ്സികം തുടങ്ങിയവയുടെ വിളവെടുപ്പു നടത്തി. വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍, പ്രധാനാധ്യാപകൻ രാജീവ് മാധവന്‍, ഹോപ് ക്ലബ് കോഡിനേറ്റര്‍ റാഷിദ ആദില്‍, എന്നിവരും ചടങ്ങുകളില്‍ സംബന്ധിച്ചു.

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.