നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സു​ഹൈ​ൽ എ​ട​ക്ക​ര​ക്ക് പ്ര​വാ​സി ഫു​ട്​​ബാ​ൾ ക്ല​ബ് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

പ്ര​വാ​സി ഫു​ട്​​ബാ​ൾ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്​ ഘ​ട​ക​ത്തി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി ഫു​ട്​​ബാ​ൾ ക്ല​ബ് താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ക്ല​ബ് അം​ഗ​വും ഗോ​ൾ കീ​പ്പ​റു​മാ​യി​രു​ന്ന സു​ഹൈ​ൽ എ​ട​ക്ക​ര​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദ് എ​ക്സി​റ്റ്​ ഒ​മ്പ​തി​ലെ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​കെ. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ല​ബ് മാ​നേ​ജ​ർ ഫെ​ബി​ൻ, അ​ർ​ഷ​ദ് ഷൊ​ർ​ണൂ​ർ, ഷ​ബീ​ർ മു​ത്തു, നി​ഷാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ഹൈ​ൽ എ​ട​ക്ക​ര മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ക്ല​ബി​െൻറ പേ​രി​ലു​ള്ള ഓ​ർ​മ​ഫ​ല​ക​വും ഉ​പ​ഹാ​ര​വും ക്ല​ബ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ൽ​കി. ജി​ഷ്ണു, റി​നോ​ജ്‌,‌ അ​ന​സ്, ഹാ​രി​സ് മ​ട​വൂ​ർ, അ​സ്ഹ​ർ, ഷ​ബീ​ബ്, മു​ഹ്‌​സി​ൻ, സ​മ​ദ്, ഷാ​ജി​ർ, നി​യാ​സ് അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. നി​സാ​ർ ബാ​ബു സ്വാ​ഗ​ത​വും ന​സീ​ർ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.