ബുറൈദ: അൽ ഖസീമിലെ വിദൂര സ്ഥലങ്ങളിൽ കാർഷികവൃത്തിയിലും ആട്ടിടയന്മാരുമായി ജോലിചെയ്യുന്ന നിരാലംബർക്ക് ഖസീം പ്രവാസി സംഘം പ്രവർത്തകർ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചുനൽകി. കേന്ദ്ര ജീവകാരുണ്യ സെല്ലിെൻറ ആഭിമുഖ്യത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. യൂനിറ്റ് പ്രവർത്തകർ ഈദ് ആഘോഷങ്ങൾ മാറ്റിെവച്ച് സ്വരൂപിച്ച തുകയിലൂടെയാണ് കിറ്റുകൾക്കാവശ്യമായ വിഭവസമാഹരണം നടത്തിയത്.
ഖസീം പ്രവിശ്യയിലെ ദുൽഫ, ഫുഐലക്ക്, മിദ്നബ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ അതത് പ്രദേശത്തെ കേന്ദ്ര-ഏരിയ-യൂനിറ്റ് പ്രവർത്തകർ പങ്കെടുത്തു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, കേന്ദ്ര കമ്മിറ്റി അംഗം നിഷാദ് പാലക്കാട്, ജീവകാരുണ്യ സെൽ പ്രവർത്തകൻ ഷൈബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.