ജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് ‘ഞങ്ങൾക്കുമുണ്ട് പങ്കുവെക്കാൻ’ എന്ന ശീർഷകത്തിൽ ആരോഗ്യ രംഗത്തെ കാവൽ മാലാഖമാരായ നഴ്സുമാർക്ക് പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ പ്രൊവിൻസ് സ്വീകരണം സംഘടിപ്പിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ പരിപാടിയിൽ പങ്കെടുത്തു.
‘മീഡിയവൺ ബ്രേവ് ഹാർട്ട്’ അവാർഡ് ജേതാവ് സിസ്റ്റർ സലീഖത്ത് ഷിജു, ബ്ലെൻസി കുര്യൻ, ജ്യോതി ബാബുകുമാർ, സബീന, ജിയ, ലീന എന്നിവർ അവരുടെ നഴ്സിങ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ചു. പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് സുഹറാ ബഷീർ അധ്യക്ഷത വഹിച്ചു.
ജസീന ബഷീർ എഴുതിയ ഗാനം ജലീല, ജസീന, ഷക്കീല, ഷഹർ ബാനു എന്നിവർ ആലപിച്ചു. സലീന മുസാഫിർ, നസ്ലി ഫാത്തിമ, തസ്നി നിസാർ, മുഹ്സിന നജുമുദ്ദീൻ, ലൈല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു . നിഹാല നാസർ സ്വാഗതവും ഷാഹിദ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. സുഹറ ബഷീർ , സലീഖത്ത്, ജസീന ബഷീർ, നിഹാല നാസർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.