ജിദ്ദ: രാജ്യത്ത് സകാത് ആൻഡ് ടാക്സ് അതോറിറ്റിയുടെ വ്യാപക പരിശോധന തുടരുന്നു. അടുത്ത് നടന്ന പരിശോധനയിൽ 900 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി.
ഉപേഭാക്താക്കൾക്ക് നികുതി രേഖപ്പെടുത്താത്ത ബില്ലുകളും ഇലക്ട്രോണിക്സ് ബില്ലുകളും നൽകാത്തതിനാണ് പിഴ ചുമത്തിയത്.
ഈ വർഷം ഡിസംബറിനുള്ളിൽ സ്ഥാപനങ്ങളിൽ ക്യൂ.ആർ കോഡുള്ള ബില്ലിങ് മെഷീനുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തൊട്ടാകെ 8500 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. നിരവധി സ്ഥാപനങ്ങൾക്ക് താക്കീതും നൽകി. നികുതി രേഖപ്പെടുത്താത്ത രസീത് നൽകൽ, പോയൻറ് ഓഫ് സെയിൽ മെഷീനുകൾ ഇല്ലാതിരിക്കൽ എന്നിവക്ക് 10,000 റിയാൽ വരെയാണ് പിഴ ഈടാക്കിയത്.
മൂല്യവർധിത നികുതി ഈടാക്കാതെ വിൽപന, ഇൻവോയ്സുകളിലും പുകയില ഉൽപന്നങ്ങളിലും ടാക്സ് വിവരം ഇല്ലാതിരിക്കൽ എന്നിവക്ക് 10,000 മുതൽ 10 ലക്ഷം റിയാൽ വരെ പിഴ ഈടാക്കും.
കുറ്റത്തിെൻറ സ്വഭാവമനുസരിച്ചാണ് പിഴ നൽകുന്നത്.
നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് ഉപഹാരവും അതോറിറ്റി നൽകുന്നുണ്ട്. ഈടാക്കുന്ന പിഴയുടെ രണ്ടര ശതമാനമാണ് അവർക്ക് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.