റിയാദിലെ തറവാട് കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം ഒരുക്കിയപ്പോൾ
റിയാദ്: തറവാട് കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. തറവാടിന്റെ ‘കളിവീട്ടിൽ’ അംഗങ്ങൾ എല്ലാവരും പങ്കെടുത്ത നോമ്പ് തുറയും അത്താഴ വിരുന്നും നടന്നു.
ഒരു കൂട്ടുകുടുംബം പോലെ തറവാട്ടിലെ കൊച്ചുകുഞ്ഞുങ്ങളും മുതിർന്നവരും ഒരുമിച്ചുത്സാഹിച്ചുനടത്തിയ ഇഫ്താർ വിരുന്ന് സ്നേഹത്തിെൻറയും പരസ്പര സഹകരണത്തിെൻറയും ഒരുമയുടെയും സന്ദേശം പുതുതലമുറക്ക് പകർന്നുനൽകിക്കൊണ്ടായിരുന്നു.
കാരണവർ എം.പി. ഷിജു, കാര്യദർശി ഡോ. മഹേഷ് പിള്ള, ട്രഷറർ അഖിൽ പുനത്തിൽ, കലാകായിക ദർശി ശ്രീകാന്ത് ശിവൻ, പൊതുസമ്പർക്ക ദർശി സന്തോഷ് കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.