വാവ കുടുംബസംഗമത്തില്‍ പ്രസിഡൻറ് അനീഷ് ബാബുവും മുഖ്യ രക്ഷാധികാരി അബ്ദുല്‍ ജബ്ബാറും ചേര്‍ന്ന് ഷംനാദ് കരുനാഗപ്പള്ളിയെ മെമേൻറാ നല്കി ആദരിക്കുന്നു
റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന് (വാവ) റിയാദ് ഘടകം കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദ് സുലൈമാനിയ മലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ പ്രസിഡൻറ് അനീഷ് ബാബു അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെച്ച ജീവന് ടി.വി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി നസീര്‍ സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ നാസര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 'വാവ' അംഗങ്ങളായിരിക്കെ മരിച്ച അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകാനും പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സാമ്പത്തിക പ്രയാസം നേരിടുന്ന അംഗങ്ങള്‍ക്ക് മാസംതോറും നിശ്ചിത തുക സഹായധനമായി നല്‍കാനും തീരുമാനിച്ചു.
അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. സഹീറലി, ജലീല്‍, സലാം, നൈജിന് ബാബു, സല്മാന് ഫാരിസ്, നാസര്‍ എന്നിവര്‍ സംസാരിച്ചു. സൂരജ്, യാസിര്‍, സക്കീര്‍, നൗഷാദ്, ഫൈസല്‍, സുന്ദര രാജന്, വിജയന്, ഫൈസല്‍ ചെമ്പന്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്കി. സവാദ് വണ്ടൂര്‍ സ്വാഗതവും അസൈന്‍ പൊറ്റമ്മല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.