അസ്മ സാബുവിന് ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി ഉപഹാരം പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട കൈമാറുന്നു

അസ്മ സാബുവിന് യാത്രയയപ്പ്

ജിദ്ദ: തുടർപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ജവഹർ ബാലവേദി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി അസ്മ സാബുവിന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദയിലെ വിവിധ കലാസംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിക്കുന്ന ഒരു നല്ല നർത്തകി കൂടിയാണ് അസ്മ. ജില്ല പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട അവർക്കുള്ള ഉപഹാരം കൈമാറി.

ഒ.ഐ.സി.സി ഗ്ലോബൽ അംഗവും ഹെൽപ് ഡെസ്ക് കൺവീനറുമായ അലി തേക്കുതോട്, നാഷനൽ കമ്മിറ്റി അംഗം മനോജ്‌ മാത്യു അടൂർ, ജില്ല വൈസ് പ്രസിഡന്റ്‌ അയൂബ് ഖാൻ പന്തളം, ജോയന്റ് സെക്രട്ടറി ഷറഫ് പത്തനംതിട്ട, സാബുമോൻ പന്തളം, മഹിള ജില്ല ഭാരവാഹികളായ ജമിനി മനോജ്‌ മാത്യു, ആശ സാബു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Farewell to Asma Sabu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.