റിയാദ്: ഇന്ത്യൻചരിത്രത്തെ കാവിവത്കരിക്കുന്നതിെൻറ ഭാഗമായി മോദിയും സംഘപരിവാരവും നടത്തിവരുന്ന ചരിത്രത്തെ പൊളിച്ചെഴുതുക എന്ന പദ്ധതിയുടെ ഭാഗമായി ധീരദേശാഭിമാനികളായ ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുൾപ്പെടെ 387 സ്വാതന്ത്ര്യസമര സേനാനികളെ ഐ.സി.എച്ച്.ആർ പുറത്തിറക്കിയ പട്ടികയിൽനിന്ന് വെട്ടിമാറ്റിയത് തികച്ചും അപലപനീയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഒലയ്യ ബ്ലോക്ക് പ്രസിഡൻറ് റഹീം കല്ലായി ആരോപിച്ചു. മുറൂജ് ബ്രാഞ്ച് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടന നിർമിക്കാനും അതനുസരിച്ച് ചരിത്രം മാറ്റിമറിക്കാനും രാജ്യത്തിെൻറ ചരിത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന് വരുത്തിത്തീർക്കാനുമാണ് അണിയറയിൽ സംഘ്പരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ പോലും ചരിത്രത്തെ വികലമാക്കി കാവിവത്കരിച്ച് അത് കരിക്കുലത്തിെൻറ ഭാഗമാക്കിയിരിക്കുകയാണ്.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ വിപ്ലവപോരാളികളായ ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കം 387 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയത് അന്ധമായ മുസ്ലിം വിരോധമൊന്നുകൊണ്ടുമാത്രമാണ്. 1921ൽ നടന്ന മഹത്തായ മലബാർ വിപ്ലവം അതിെൻറ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ആ പോരാട്ടത്തെ അവഹേളിച്ച് പോരാളികളെ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റിനിർത്തിയത് കേവലം യാദൃച്ഛികം അല്ലെന്നും സംഘപരിവാര അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഞ്ച് സമ്മേളനത്തിൽ മുഹമ്മദ് കോയ റിപ്പോർട്ട് അവതരിപ്പിച്ചു. റസാഖ് മാക്കൂൽ അധ്യക്ഷത വഹിച്ചു.
സാബിത്ത് സ്വാഗതവും ഷബിൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 2021-2024 കാലയളവിലേക്കുള്ള മുറൂജ് ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻറ്: ഷഫീഖ് കണ്ണൂർ, സെക്രട്ടറി: റസാഖ് മാക്കൂൽ, വൈസ് പ്രസിഡൻറ്: നാസർ കെ.സി. തൃക്കരിപ്പൂർ, ജോ. സെക്രട്ടറി: ഷെബിൻ ആർ. ഇരവിപുരം, യാക്കോബ് പി.പി മുക്കം എന്നിവരെ തിരഞ്ഞെടുത്തു. ഒലയ്യ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഗഫൂർ പട്ടാമ്പി െതരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.