മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

റി​യാ​ദി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​ക്ക് തു​ട​ക്ക​മാ​കു​ന്നു

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ റി​യാ​ദി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ജി​ദ്ദ​യി​ൽ രൂ​പ​ത്കൃ​ത​മാ​യ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം (കെ.​ഇ.​എ​ഫ്)​ന്റെ റി​യാ​ദ് ഘ​ട​ക​മാ​യി​ട്ടാ​യി​രി​ക്കും പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​രു​ന്ന​ത്. ബി​രു​ദ​ധാ​രി​ക​ളാ​യി​ട്ടും തൊ​ഴി​ലു​മാ​യി ഒ​രു ബ​ന്ധ​മി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പേ​രു​ണ്ട്.

പു​തി​യ തൊ​ഴി​ൽ വി​സ​യി​ലെ​ത്തി ജോ​ലി തേ​ടു​ന്ന​വ​രും അ​സം​ഖ്യ​മാ​ണ്. ഇ​വ​ർ​ക്ക് കൃ​ത്യ​മാ​യ അ​വ​ബോ​ധം കൊ​ടു​ക്ക​ലും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​ക​ലു​മാ​യി​രി​ക്കും സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കു​ന്ന​തി​നും ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ നൂ​ത​ന​മാ​യ വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നും, വ്യ​ത്യ​സ്ത എ​ൻ​ജി​നീ​യ​റി​ങ് ശാ​ഖ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും സം​ഘ​ട​ന വേ​ദി​യാ​കും. തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ മ​ല​യാ​ളി​ക​ളാ​യ വ​നി​ത എ​ൻ​ജി​നീ​യ​ർ​മാ​രും സം​ഘ​ട​ന​യു​ടെ ഭാ​ഗ​ഭാ​ക്കാ​കും. റി​യാ​ദ് ചാ​പ്റ്റ​റി​ന് ഇ​തി​ന​കം മു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. മെം​ബ​ർ​മാ​രു​ടെ ക​ലാ-​സാ​ഹി​ത്യ-​കാ​യി​ക രം​ഗ​ങ്ങ​ളി​ലെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക മു​ത​ലാ​യ​വ​യും ല​ക്ഷ്യ​മി​ടു​ന്നു.

ഹ​സീ​ബ് മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് അ​ലി, ആ​ഷി​ക് പാ​ണ്ടി​ക​ശാ​ല, മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, അ​ബ്ദു​ൽ​മ​ജീ​ദ് കോ​ട്ട, നി​സാ​ർ ഹു​സൈ​ൻ, അ​ബ്ദു​ൽ അ​ഫീ​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​ർ ഹ​സീ​ബ് മു​ഹ​മ്മ​ദി​നെ 0502185872 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Fellowship of Malayalee Engineers begins in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.