ജിദ്ദ: ഹജ്ജ് വേളയിൽ സുരക്ഷരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം സജീവം. തീർഥാടകർക്ക് സേവനത്തിനും സുരക്ഷ ഒരുക്കുന്നതിനും മാനുഷികവും സാേങ്കതികവുമായ മുഴുവൻ സജ്ജീകരണങ്ങളും ശേഷിയും പൊതുസുരക്ഷ വകുപ്പ് പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരിക്കുകയാണ്. വിവിധ സുരക്ഷ വിഭാഗത്തിനു കീഴിൽ, പ്രത്യേകിച്ച് സിവിൽ ഡിഫൻസിനു കീഴിൽ കൂടുതൽ വനിത ഉദ്യോഗസ്ഥരെ ഇത്തവണ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.
നൂതനമായ സാേങ്കതിക സംവിധാനങ്ങളും ഉപകരണങ്ങളുമാണ് സിവിൽ ഡിഫൻസ് ഒരുക്കിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടം നേരിടാനും സജ്ജമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികളും തയാറാക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലെ കെട്ടിടങ്ങളിലും തമ്പുകളിലും സുരക്ഷമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനു സിവിൽ ഡിഫൻസിനു കീഴിലെ ഉദ്യോഗസ്ഥരുടെ പരിശോധനകൾ തുടരുകയാണ്.
ജിദ്ദ: ഹജ്ജ് നിർദേശം ലംഘിച്ച 20 പേർ പിടിയിലായതായി ഹജ്ജ് സുരക്ഷ സേന വക്താവ് ബ്രിഗേഡിയർ ജനറൽ സാമീ അൽശുവൈറഖ് പറഞ്ഞു. ഇവർക്ക് 10,000 റിയാൽ വീതം പിഴ ചുമത്തി. അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളിലും ഹറമിനടുത്തും എത്തുന്നവർക്കെതിരെ ശിക്ഷ ഉണ്ടാകും. അനുമതിപത്രമില്ലാത്തവരെ പിടികൂടാൻ സുരക്ഷ നിരീക്ഷണം കർശനമാക്കി. തീർഥാടകരിലും ജോലിക്കാരിലും ടാഗുകൾ അണിയാത്തവരുണ്ടോയെന്ന് നിരീക്ഷിക്കുകയും സംശയം തോന്നുന്നവരുടെ കാർഡുകൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.