ജിദ്ദ: ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ശറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ജനറൽ ബോഡിയിൽ ജൈസൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ മേപ്പാടി പ്രവർത്തന റിപ്പോർട്ടും അബ്ദുൽ റഷാദ് കരുമാര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സി.എച്ച്. അബ്ദുൽ ജലീൽ സ്വാഗതവും അബ്ദുൽ ജലീൽ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽ റഷാദ് കരുമാര (ഡിവിഷനൽ ഡയറക്ടർ), ജൈസൽ അബ്ദുറഹ്മാൻ (ഡിവിഷനൽ ഡെപ്യൂട്ടി ഡയറക്ടർ), ഷഫീഖ്പട്ടാമ്പി (ഡിവിഷനൽ ഓപറേഷൻ മാനേജർ), മുഹമ്മദ് അബ്ദുൽ ഗഫൂർ (ഡിവിഷനൽ അഡ്മിൻ മാനേജർ), നിദാൽ കാരാടൻ (ഡിവിഷനൽ ഫിനാൻസ്മാനേജർ). റീജനൽ എക്സിക്യൂട്ടിവ് അംഗങ്ങളായി ജരീർ വേങ്ങര, അബ്ദുൽ ജലീൽ പരപ്പനങ്ങാടി എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു വകുപ്പുകളിലേക്കായി മുഹമ്മദ് ആരിഫ് (എച്ച്.ആർ മാനേജർ), രിസ്വാൻ അലി (സോഷ്യൽ വെൽഫെയർ മാനേജർ), റിൻഷാദ് നെച്ചിമണ്ണിൽ (ഇവന്റ്സ് മാനേജർ), ഫഹദ് ആദം (മാർക്കറ്റിങ് മാനേജർ), പി.കെ. റിയാസ് (ക്വാളിറ്റി കൺട്രോളർ) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.