ജിദ്ദ: യു.ടി.എസ്.സി ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്റ്റിവലിൽ അണ്ടർ 13 വിഭാഗത്തിൽ സോക്കർ ഫ്രീക്‌സും സീനിയർ വിഭാഗത്തിൽ കാറ്റലോണിയ എഫ്.സിയും ചാമ്പ്യന്മാരായി. ആദ്യം നടന്ന അണ്ടർ 13 വിഭാഗം ഫൈനലിൽ സോക്കർ ഫ്രീക്സ് എതിരില്ലാതെ നാല് ഗോളിന് ജെ.എസ്.സി ജൂനിേയഴ്സിനെ തകർത്തു. ഹാട്രിക് നേടിയ നിഹാൽ ആണ് മാൻ ഓഫ് ദി ഫൈനൽ. സക്കറിയ ഒരു ഗോൾ നേടി. അണ്ടർ 13 വിഭാഗത്തിൽ ടൂർണമെൻറിലെ മികച്ച താരമായി സോക്കർ ഫ്രീക്സിെൻറ നിഹാലിനെ തെരഞ്ഞെടുത്തു. മറ്റു വ്യക്തിഗത പുരസ്കാരങ്ങൾ: മികച്ച ഡിഫെൻഡർ - മാസിൻ (ജെ.എസ്.സി) , മികച്ച ഫോർവേഡ് - ആദിൽ റഹ്മാൻ (സോക്കർ ഫ്രീക്സ്), ബെസ്റ്റ് ഗോൾ കീപ്പർ - ഡാനിഷ് (മലർവാടി സ്‌ട്രൈക്കേഴ്‌സ്).സീനിയർ വിഭാഗം മൽസരത്തിൽ ജെ.എസ്.സി കാറ്റലോണിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. ഷൂട്ടൗട്ട് ഷോട്ടിൽ കാറ്റലോണിയ ടീമിന് വിജയവും ബെസ്റ്റ് ഗോൾ കീപ്പർ അവാർഡും ലഭിച്ചു. ഇമാദ് ആണ് മാൻ ഓഫ് ദി ഫൈനൽ. ടൂർണമെൻറിലെ മികച്ച താരമായി ജെ.എസ്.സിയുടെ ശറഫുദ്ദീനെ തെരഞ്ഞെടുത്തു. മറ്റു വ്യക്തിഗത പുരസ്കാരങ്ങൾ: മികച്ച ഡിഫെൻഡർ - ശിഹാബ് (ജെ.എസ്.സി), മികച്ച ഫോർവേഡ് തൗഫീഖ് (അൽ ഹാസ്മി ന്യൂ കാസിൽ കൊട്ടപ്പുറം) എന്നിവർ അർഹരായി. സിക്കന്ദർ, ഉബൈദുല്ല, ഫിലിപ്പ് ബുച്ച്മാൻ, എ.കെ അനീസ്, കബീർ കൊണ്ടോട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെൻറ് ഡയറക്ടർ മെഹ്താബ് അലി നന്ദി പറഞ്ഞു. ഹാഷിർ അമീറുദ്ദിനും റാഫി ബീമാപള്ളിയും അവതാരകരായ ചടങ്ങുകൾക്ക് ക്ലബ് പ്രതിനിധികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.