മദീന: ടീം സ്റ്റാര്‍ അസ്ഹരി സംഘടിപ്പിച്ച നാലാമത് സെവന്‍സ് വണ്‍ഡെ ടൂര്‍ണമെൻറില്‍ ഫൈനല്‍ മത്സരത്തില്‍ യുണെെറ്റഡ് മദീനയെ തകര്‍ത്ത് സോക്കര്‍ സിറ്റി ജേതാക്കളായി. ഏറ്റവും നല്ല കളിക്കാരനുള്ള അവാര്‍ഡിന് ഫെെസല്‍ യുണെെറ്റഡ് മദീന, മികച്ച ഫോര്‍വേഡ് ഷഫീഖ് സോക്കര്‍ സിറ്റി, ഡിഫൻറര്‍ ഷാജി സോക്കര്‍ സിറ്റി, ഗോള്‍കീപ്പര്‍ അന്‍വര്‍ സോക്കര്‍ സിറ്റി എന്നിവർ അര്‍ഹരായി.
അച്ചടക്കം പുലര്‍ത്തിയ ടീമായി ഫ്രണ്ട്സ് മദീനയെ തെരഞ്ഞെടുത്തു. മദീനയിലെ പ്രമുഖ ടീമുകള്‍ അണി നിരന്നു. സെമിഫൈനലില്‍ ടീം സ്റ്റാര്‍ അസ്ഹരിക്കെതിരെ സോക്കര്‍ സിറ്റിയും ഹാർത്തി കോൾഡ് സ്റ്റോറിനെതിരെ യുണൈറ്റഡ് മദീനയും വിജയം നേടി. മദീന ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന്‍ പ്രസിഡൻറ് ഹിഫ്സുറഹ്മാന്‍, ജനറൽ സെക്രട്ടറി കബീര്‍ വല്ലപ്പുഴ, കണ്‍വീനര്‍ ഷാനവാസ്, ട്രഷറര്‍ അജ്മല്‍ മൂഴിക്കല്‍, സുഹൈൽ താമരത്ത്, നിഷാദ് കൊല്ലം, അഷ്റഫ് ചോക്ലി, സലീം, ശരീഫ് കാസര്‍കോട്, നിസാര്‍ കൊടിയത്തൂര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.