ജിദ്ദ: രാജ്യത്തെ ടാക്സി ഡ്രൈവർമാരുടെ ഔദ്യോഗിക വസ്ത്രം ഒരേ രൂപത്തിലും നിറത്തിലുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതൽ നടപ്പാക്കും.
യാത്രാ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ടാക്സി മേഖലയിൽ ഡ്രൈവർമാർക്ക് ഏകീകൃത യൂനിഫോം നടപ്പാക്കാൻ പോകുന്നത്.
തീരുമാനം നടപ്പാക്കുന്നതോടെ ഗതാഗത അതോറിറ്റി അംഗീകരിച്ച യൂനിഫോം ഡ്രൈവർമാർക്ക് നൽകാൻ ടാക്‌സി കമ്പനികൾ നിർബന്ധിതരാകും.
രാജ്യത്തെ മുഴുവൻ ടാക്സി ഡ്രൈവർമാർക്കും തീരുമാനം ബാധകമാകും.ജോലിയിൽ യൂനിഫോം വ്യവസ്ഥ പാലിച്ചില്ലെങ്കിൽ ഡ്രൈവർമാർക്ക് 500 റിയാലാണ് പിഴ. ടാക്സി മേഖലയിലെ നിയമലംഘനവും പിഴയും സംബന്ധിച്ച ചട്ടങ്ങൾ അനുസരിച്ചാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.