Ambalakoth Fathima

കൂട്ടിലങ്ങാടി പഞ്ചായത്ത്​ മുൻ മെമ്പർ അമ്പലക്കുത്ത് ഫാത്തിമ റിയാദിൽ നിര്യാതയായി

റിയാദ്​: സന്ദർശന വിസയിലെത്തിയ കൂട്ടിലങ്ങാടി പഞ്ചായത്ത്​ മുൻ വനിതാ മെമ്പർ റിയാദിൽ നിര്യാതയായി. മലപ്പുറം മങ്കട വടക്കാങ്ങര പരേതനായ അമ്പലകുത്ത് ആലികാക്കയുടെ മകളും കൂട്ടിലങ്ങാടി പാറടിമഹല്ലിൽ വലിയകത്ത്‌ അബ്​ദുൽ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയുമായ അമ്പലക്കുത്ത് ഫാത്തിമ (65) ആണ്​ റിയാദിലെ ആസ്​റ്റർ സനദ് ആശുപത്രിയിൽ വ്യാഴാഴ്​ച രാത്രി മരിച്ചത്​.

റിയാദിലുള്ള മകളുടെ അടുത്ത് സന്ദർശക വിസയിൽ എത്തിയതായിരുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കാൻ മരുമകൻ ഷുക്കൂറിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്‌, റസാഖ് പൊന്നാനി, ജാഫർ വീമ്പൂർ രംഗത്തുണ്ട്​.

Tags:    
News Summary - Former member of Koottilangadi Panchayat Ambalakoth Fatima passed away in Riyadh.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.