ജിദ്ദ: കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന ദേശീയ വിദ്യാഭ്യാസ നയം പ്രതീക്ഷയോടൊപ്പം അതിനേക്കാളേറെ ആശങ്കകൾ നിറഞ്ഞതുമാണെന്ന് ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ (ഫോസ) ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ആര്.എസ്.എസ് നിയന്ത്രിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീരാളിപ്പിടിത്തത്തില്പ്പെട്ടിരിക്കുന്നുവെന്നത് ഏറ്റവും ഭയാനകമാണെന്ന് അവർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദുരന്ത നിവാരണ സമിതിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡൻറ് അഷ്റഫ് മേലേവീട്ടിൽ അധ്യക്ഷത വഹിച്ചു. കോളജ് സ്ഥാപക നേതാവും പണ്ഡിതനുമായ മൗലവി അബു സബാഹ് അഹമ്മദ് അലിയെ യോഗത്തിൽ അനുസ്മരിച്ചു. ഡോ. ഇസ്മാഇൗല് മരിതേരി സമാപന പ്രസംഗം നിർവഹിച്ചു.
ബഷീർ അംബലവന്‍, സി.എച്ച്. ബഷീർ, അമീര്‍ അലി, അഷ്റഫ് കോമു, സാലിഹ് കാവോട്ട്, റസാഖ് മാസ്റ്റർ, ഇഖ്ബാല്‍ സി.കെ. പള്ളിക്കല്‍, സലാം ചാലിയം, അഡ്വ. ശംസുദ്ദീൻ, കെ.എം. മുഹമ്മദ് ഹനീഫ, ഹാരിസ് തൂണിച്ചേരി, സുനീർ, മൊയ്തു പാളയാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സാഹിദ് കൊയപ്പത്തൊടി സ്വാഗതവും നാസര്‍ ഫറോക്ക് നന്ദിയും പറഞ്ഞു. ലിയാഖത്ത് കോട്ട അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.