​ഫ്ര​ൻ​ഡ്സ്​​ ഓ​ഫ് കേ​ര​ള കു​ടും​ബ​സം​ഗ​മ​വും സം​ഗീ​ത​വി​രു​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി.​ജെ. ന​സ​റു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഫ്രൻഡ്സ് ഓഫ് കേരള കുടുംബസംഗമവും സംഗീതവിരുന്നും

റിയാദ്: കലാകായിക, സംസ്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ഫ്രൻഡ്സ് ഓഫ് കേരള (എഫ്.ഒ.കെ) പ്രവാസി കുട്ടായ്മ കുടുംബസംഗമവും സംഗീതവിരുന്നും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ ലാറിഇൻ ഇസ്തിറാഹയിൽ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പരിപാടി. ചെയർമാൻ മജീദ് പൂളക്കാടി ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്‍റ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ വി.ജെ. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ടി.വി.എസ്. സലാം മുഖ്യാതിഥിയായിരുന്നു. നദീർ, മുജീബ്, അനിൽ മാവൂർ, ഖാജ, ജാഫർ മണ്ണാർക്കാട്, ഷാഫി പള്ളിക്കൽ, മുസ്തഫ മണ്ണാർക്കാട്, മുസ്തഫ വട്ടോളി, സലാം, സുബൈർ കൊടുങ്ങല്ലൂർ, ലത്തീഫ്, ഷൗക്കത്ത്, കാദർ, ഷാജഹാൻ, സബാഹ്, ഫസൽ, മൊയ്തീൻകുട്ടി പി.വി. തൃത്താല തുടങ്ങിയവർ സംസാരിച്ചു. അൻസാർ സ്വാഗതവും ലിബു നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് അൽത്വാഫ് കോഴിക്കോട് നേതൃത്വം നൽകി. സുബൈർ കൊടുങ്ങല്ലൂർ സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കി. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ തൗഫീനാഖാജ, ശബ്ന ഗഫൂർ, റസീനാ അൽത്വഫ് എന്നിവർ വിതരണം ചെയ്തു.

Tags:    
News Summary - Friends of Kerala Family Reunion and Music Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.