ഗൾഫ് എയർ വിമാനം ജിദ്ദ-കാലിക്കറ്റ്  സർവിസ് പുനരാരംഭിക്കണം - മലപ്പുറം ജില്ല കെ.എം.സി.സി

ഗൾഫ് എയർ വിമാനം ജിദ്ദ-കാലിക്കറ്റ് സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി നിവേദനം ഇ.ടി മുഹമ്മദ് ബഷീർ എം.പി സ്വീകരിക്കുന്നു

'ഗൾഫ് എയർ വിമാനം ജിദ്ദ-കാലിക്കറ്റ് സർവിസ് പുനരാരംഭിക്കണം' - മലപ്പുറം ജില്ല കെ.എം.സി.സി

ജിദ്ദ: ഗൾഫ് എയർ വിമാനം ജിദ്ദ-കാലിക്കറ്റ് സർവിസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി, മലപ്പുറം ലോകസഭ അംഗം ഇ.ടി. മുഹമ്മദ് ബഷീറിന് നിവേദനം നൽകി. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ സർവിസ് നടത്തുന്ന കമ്പനിയാണ് ഗൾഫ് എയർ. മെച്ചപ്പെട്ട സർവിസുകൊണ്ടും ടിക്കറ്റ് ചാർജിലെ ഇളവികൊണ്ടും സാധാര ണക്കാരായ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന കമ്പനിയാണ് ഗൾഫ് എയർ.

ഇത് നിർത്തലാക്കുന്നതോടുകൂടി ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിക്കുകയും പ്രവാസികളുടെ യാത്രാപ്രശ്നം ഗുരുതരമാകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിന് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും

വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി കെ.എം.സി.സി നേതാക്കൾക്ക് ഉറപ്പു നൽകി. ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, ജില്ല ഭാരവാഹി സി.ടി ശിഹാബ് , ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, മുസ് ലിം യുത്ത് ലീഗ് ദേശീയ സെക്രട്ടറി സി. കെ ശാക്കിർ, കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, എസ് .ടി. യു മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അസീസ് പഞ്ചിളി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Tags:    
News Summary - 'Gulf Air flight Jeddah-Calicut service should be resumed' - Malappuram District KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.