റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാന ചർച്ചകൾക്കായുള്ള സംയുക്ത മന്ത്രിതല യോഗം റിയാദിൽ നടന്നു. റിയാദിലെ ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
യോഗത്തിൽ ഗൾഫ്-റഷ്യ ബന്ധവും വിവിധ മേഖലകളിൽ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികൾ അവലോകനം ചെയ്തു. റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവയും ചർച്ച ചെയ്തു.
പ്രാദേശികവും അന്തർ ദേശീയവുമായ നിരവധി വിഷയങ്ങളിൽ സംയുക്ത ഏകോപനവും ബഹുമുഖ പ്രവർത്തനവും ശക്തമാക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.