ജിദ്ദ: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ ഹൈന്ദവർക്ക് പൂജ നടത്തുവാൻ അനുമതി നൽകിയ കോടതി വിധി അപലപനീയമാണെന്ന് ജിദ്ദ ചെറുകാവ് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളായി മുസ്ലിംകൾ നമസ്കാരം നിർവഹിച്ചുവരുന്ന ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതി വിധി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.
യോഗം ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ് അബൂബക്കർ മാസ്റ്റർ മായക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാബിത്ത് പെരിങ്ങാവ് അധ്യക്ഷത വഹിച്ചു. മണ്ഡലം കെ.എം.സി.സി സെക്രട്ടറി മുനീർ പുത്തൂപ്പാടം, ഇ.പി.. സലീം, റാഫി പെരിങ്ങാവ്, ഹമീദ് മാനു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വി.എം. മനാഫ് സ്വാഗതവും ഫവാസ് അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.