ആ​പ​ത്തി​ലും താ​ങ്ങാ​യ മി​ത്രം

പ്ര​വാ​സം മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ഒ​രു​പാ​ട് സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ ക​ഴി​ഞ്ഞു​പോ​യി​ട്ടു​ണ്ട്. അ​തി​ൽ ഏ​തു പ്ര​തി​സ​ന്ധി​യി​ലും നി​ഴ​ൽ പോ​ലെ കൂ​ടെ​യു​ള്ള ഒ​രു സു​ഹൃ​ത്തു​ണ്ട്.

സ്വ​ന്തം പ്ര​ശ്​​ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും ആ​രെ​യും അ​റി​യി​ക്കാ​തെ മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ഏ​തു സ​മ​യ​ത്തും എ​ന്തു സ​ഹാ​യ​വും ചെ​യ്യാ​ൻ സ​ന്ന​ദ്ധ​നാ​വു​ന്ന, ദ​മ്മാ​മി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ഷെ​രീ​ഫ് കൊ​ച്ചി. അ​ടു​ത്തി​ടെ ഉ​ണ്ടാ​യ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ര​നു​ഭ​വം മാ​ത്രം കു​റി​ക്ക​ട്ടെ. ലോ​ക​ത്തെ വി​ഴു​ങ്ങി​യ മ​ഹാ​മാ​രി എ​ന്നെ​യും വെ​റു​തെ വി​ട്ടി​രു​ന്നി​ല്ല.


കോ​വി​ഡ്​ ബാ​ധി​ച്ച്​ കു​റെ​നാ​ൾ ചി​കി​ത്സ​യി​ലാ​യി. അ​ടു​ത്തി​ടെ​യാ​ണ്​ സു​ഖം പ്രാ​പി​ച്ച്​ അ​തി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യ​ത്. കോ​വി​ഡി​െൻറ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട് തു​ട​ങ്ങി​യ​പ്പോ​ൾ ആ​ദ്യം അ​റി​യി​ച്ച​ത് സു​ഹൃ​ത്ത്​ ഷെ​രീ​ഫി​നെ​യാ​ണ്. കേ​ട്ട​പാ​തി മ​റ്റെ​ല്ലാം മാ​റ്റി​വെ​ച്ചു ഒാ​ടി​യെ​ത്തി. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ടെ​സ്​​റ്റ്​ ചെ​യ്​​ത​പ്പോ​ൾ കോ​വി​ഡ്​​ സ്ഥി​രീ​ക​രി​ച്ചു. എ​ന്നി​ട്ടും ഒ​രു ഭ​യ​വും കൂ​ടാ​തെ, ​എ​​നി​ക്ക്​ താ​ങ്ങാ​യി ഒ​പ്പം​നി​ന്ന്​ മ​രു​ന്നെ​ല്ലാം വാ​ങ്ങി വീ​ട്ടി​ൽ എ​ത്തി​ച്ചു. ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​േ​മ്പാ​ൾ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം എ​ത്തി​ച്ചു ത​ന്നു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ ദി​വ​സം ര​ണ്ടും മൂ​ന്നും ത​വ​ണ വ​ന്ന്​ സു​ഖ​വി​വ​രം അ​ന്വേ​ഷി​ച്ചു.എ​ല്ലാ​വ​രി​ൽ നി​ന്നും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന ആ ​മ​ഹാ​വ്യാ​ധി​യു​ടെ പി​ടി​യി​ൽ പെ​ട്ടി​ട്ടും ഒ​റ്റ​പ്പെ​ടാ​ൻ വി​ട്ടി​ല്ല ആ ​സു​ഹൃ​ത്ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്ദി​ഗ്​​ധ ഘ​ട്ട​ത്തി​ൽ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന ആ ​സു​ഹൃ​ത്തി​ൽ നി​ന്നു​ള്ള അ​നു​ഭ​വം എ​ങ്ങ​നെ മ​റ​ക്കാ​നാ​ണ്?

ഒ​രു ന​ന്ദി​വാ​ക്ക് പോ​ലും ആ​ഗ്ര​ഹി​ക്കാ​തെ ന​ൽ​കി​യ സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും ഈ ​എ​ഴു​ത്തു പ​ക​ര​മാ​വി​ല്ല എ​ന്ന​റി​യാം. അ​ങ്ങ​നെ ഒ​രു ന​ന്ദി വാ​ക്ക് ഒ​രു​പ​ക്ഷേ, അ​ദ്ദേ​ഹം ഇ​ഷ്​​ട​പ്പെ​ടി​ല്ല എ​ന്ന് ക​രു​തു​ന്ന​തി​നാ​ൽ അ​തി​നു തു​നി​ഞ്ഞി​ട്ടു​മി​ല്ല. 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തി​െൻറ ഹ​ബീ​ബി ഹ​ബീ​ബി​യി​ലൂ​ടെ ഒ​ര​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ അ​തു കു​റി​ച്ചി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.


ഒ​റ്റ​പ്പെ​ട്ട് പോ​കു​മ്പോ​ൾ, മു​ന്നി​ൽ ഇ​രു​ട്ട് പ​ര​ക്കു​മ്പോ​ൾ, വെ​ളി​ച്ച​മാ​യി മു​ന്നി​ലെ​ത്തു​ന്ന ഈ ​സു​ഹൃ​ത്തി​നെ കു​റി​ച്ച് മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​നു​ഭ​വ​മാ​യി ഇ​വി​ടെ മാ​ത്ര​മ​ല്ല എ​െൻറ മ​ന​സ്സി​ലും ഇ​തി​ന​കം ആ​ഴ​ത്തി​ൽ കു​റി​ച്ചി​ട്ടു ക​ഴി​ഞ്ഞു.

അ​നു​ഭ​വ​മെ​ഴു​തൂ, സ​മ്മാ​നം നേ​ടൂ

സൗ​ദി പ്ര​വാ​സി​ക​ൾ​ ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​മാ​യു​ള്ള വൈ​കാ​രി​ക​മാ​യ, ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കൂ.

ജീ​വി​ത​ത്തെ സ്വാ​ധീ​നി​ച്ച, വ​ഴി​ത്തി​രി​വ്​ സൃ​ഷ്​​ടി​ച്ച ആ ​സു​ഹൃ​ത്തി​നെ, അ​ല്ലെ​ങ്കി​ൽ ആ ​സ​ൗ​ഹൃ​ദാ​നു​ഭ​വ​ത്തെ കു​റി​ച്ച്​ എ​ഴു​തി​യ കു​റി​പ്പോ, മൊ​​ബൈ​ലി​ൽ ഷൂ​ട്ട്​ ചെ​യ്​​ത വീ​ഡി​യ​യോ​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്​ അ​യ​ക്കു​ക.

100 വാ​ക്കി​ൽ ക​വി​യാ​ത്ത​താ​യി​രി​ക്ക​ണം കു​റി​പ്പ്. ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​റി​പ്പു​ക​ൾ നി​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തി​െൻറ​യും ചി​ത്രം സ​ഹി​തം ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്ര​ത്തി​ലും ഫേ​സ്​​ബു​ക്ക്​ പേ​ജി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.

വി​ഡി​യോ ​ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്യും. ഏ​റ്റ​വും മി​ക​ച്ച കു​റി​പ്പി​നും​ വി​ഡി​യോ​ക്കും വെ​വ്വേ​റെ സ​മ്മാ​നം ന​ൽ​കും.

കു​റി​പ്പും നി​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തി​െൻറ​യും ഫോ​േ​ട്ടാ​യും​ അ​യ​ക്കേ​ണ്ട വി​ലാ​സം:saudiinbox@gulfmadhyamam.net

വി​ഡി​യോ അ​യ​ക്കേ​ണ്ട നമ്പർ  00966 582369029

Tags:    
News Summary - habibi habibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.