അറഫ മഹാസംഗമത്തിന് തുടക്കം

മക്ക: വിശുദ്ധ ഹജ്ജി​​െൻറ സുപ്രധാന കർമമായ അറഫ മഹാസംഗമം തുടങ്ങി. 21 ലക്ഷത്തിലധികം തീർഥാടകരാണ് ഇവിടെ സംഗമിച്ചിര ിക്കുന്നത്. സൗദി സമയം ഉച്ചക്ക് 12.30 ഒാടെ നമിറ പള്ളിയിൽ അറഫ പ്രഭാഷണം ആരംഭിച്ചു. പ്രപഞ്ചത്തിലെ ദൈവാനുഗ്രഹത്തെ കുറി ച്ച് വിശ്വാസികൾ എപ്പോഴും ഒാർക്കണമെന്ന് പ്രഭാഷണം നിർവഹിച്ച് ഉന്നത പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ആലുശൈഖ് പറഞ്ഞു.

ളുഹർ -അസർ നമസ്കാരങ്ങൾ ഒരുമിച്ച് നടത്തിയ വിശ്വാസികൾ അറഫയിൽ മനമുരുകി പ്രാർഥനയിലാണ്. 40 ഡിഗ്രിയാണ് ചൂട്. നാല് ലക്ഷത്തിലധികം പേരെ ഉൾകൊള്ളാൻ സൗകര്യമുള്ള നമിറ പള്ളിയിലാണ് മുഹമ്മദ് നബിയുടെ ഹജ്ജ് പ്രഭാഷണത്തെ അനുസ്മരിച്ച് പ്രസംഗം നടന്നത്. അതിൽ പ​​ങ്കെടുക്കലും ഒരുമിച്ച് നമസ്കരിക്കലും പ്രധാനമാണ്.

സൂര്യാസ്തമനം വരെ മനമുരുകി പ്രാർഥിച്ച് ഹാജിമാർ അറഫയോട് വിടപറയും. ഇന്ത്യൻ ഹാജിമാർ സുരക്ഷിതമായി ഹജ്ജ് നിർവഹിക്കുകയാണ്. എല്ലാ സൗകര്യങ്ങളുമായി ഹജ്ജ് മിഷനുണ്ട്. മലയാളികൾ പ്രളയ ദുരിതത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ പ്രത്യേകം പ്രാർഥിക്കുന്നുണ്ട്. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റർ അകലെ മുസ്ദലിഫയിലാണ് അറഫ സംഗമം കഴിഞ്ഞ് വിശ്രമം.

ഇന്ത്യൻ ഹാജിമാർ മെട്രോ ട്രെയിനിലും ബസ് മാർഗവുമാണ് യാത്ര. ഏകദേശം പത്ത് കിലോമീറ്റർ ദൂരമാണ് മിനക്കും അറഫക്കുമിടയിൽ. നേരത്തെ അറഫയിലെത്തിയ മലയാളികൾ ഉൾപെടെ ഹാജിമാർ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ ട​െൻറുകളിലായിരുന്നു. 70 ശതമാനം മലയാളിഹാജിമാരും മെട്രോ ട്രെയിനിലാണ് യാത്ര.

നാടിനെ പ്രളയ ദുരന്തത്തിൽ നിന്ന് രക്ഷിക്കാനുള്ള കണ്ണീരണിഞ്ഞ പ്രാർഥനയാണ് മലയാളി ക്യാമ്പുകളിൽ. ദുരന്തത്തിൽ വീടും കുടുംബങ്ങളും നഷ്ടപ്പെട്ടവർ ഹാജിമാരുടെ കൂട്ടത്തിലുണ്ട്.

Tags:    
News Summary - Hajj- Arafa Sangamam- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.