മക്ക: ഹജ്ജ് വേളയിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ തീർഥാടകരോട് നാല് ലളിതമായ കാര്യങ്ങൾ പിന്തുടരാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഇതിലൂടെ തീർഥാടകന് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ആത്മവിശ്വാസം നേടാനും നല്ല ആരോഗ്യം ആസ്വദിക്കാനും കഴിയുമെന്നും ‘എക്സ്’ പ്ലാറ്റ്ഫോമിൽ ഇൻഫർമേഷൻ ഇൻഫോഗ്രാഫിക് വഴി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തീർഥാടകർ മാസ്ക് ധരിക്കുക. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴുകിയശേഷം ഭക്ഷിക്കുക. രോഗാണുക്കളും സൂക്ഷ്മാണുക്കളെയും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. കൈ ശുചിത്വമുള്ളതായി സൂക്ഷിക്കുക. ഇത് വൈറസുകളിൽനിന്ന് സംരക്ഷിക്കുന്നു. ഭക്ഷണങ്ങൾ സൂക്ഷിക്കാതിരിക്കുക. ഇത് ബാക്ടീരിയകളാലുള്ള മലിനീകരണങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.