ജിദ്ദ: ഹജ്ജ് സീസണിൽ തീർഥാടകരുടെ ബസുകളിലെ ഡ്രൈവർമാർക്ക് വർക്ക് പെർമിറ്റ് കാർഡ് ഉണ്ടായിരിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. ഇലക്ട്രോണിക് ട്രാൻസ്പോർട്ട് പോർട്ടൽ വഴിയാണ് ഇത് നേടേണ്ടത്. കൂടാതെ വാഹനങ്ങൾക്ക് ഓപറേറ്റിങ് കാർഡും ആവശ്യമാണെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ ബസ് കമ്പനികൾ പാലിച്ചിരിക്കണം. പുണ്യസ്ഥലങ്ങളിൽ തീർഥാടകരെ എത്തിക്കുന്നതിന് ഹജ്ജ്, ഉംറ മന്ത്രാലയത്തിൽനിന്ന് അനുമതി നേടേണ്ടതുണ്ട്. നിയമലംഘനങ്ങളും പിഴകളും ചുമത്തുന്നത് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ലൈസൻസ് അടക്കമുള്ള രേഖകൾ കൈവശം വെക്കേണ്ടതിന്റെ പ്രാധാന്യവും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.