ഹ​ജ്ജ്​-​ഉം​റ സേ​വ​ന സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ആ​രം​ഭി​ച്ചു

ജി​ദ്ദ: ഹ​ജ്ജ്​ ഉം​റ സേ​വ​ന​സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ആ​രം​ഭി​ച്ചു. വി​ഷ​ൻ 2030 പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ 'റ​ഹ്​​മാ​ന്റെ അ​തി​ഥി​ക​ൾ' എ​ന്ന സേ​വ​ന​പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യ​മാ​ണ്​ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

'ന​വീ​ക​ര​ണ​ത്തി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​നം' എ​ന്ന ത​ല​​ക്കെ​ട്ടി​ൽ ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ലൊ​രു​ക്കി​യ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 150 സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ്ര​ദ​ർ​ശ​നം മാ​ർ​ച്ച് 23 വ​രെ തു​ട​രും. ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം എ​ടു​ത്തു​കാ​ണി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് 20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​മെ​ന്ന്​ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ ഹ​ജ്ജ്-​ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.

ഹ​ജ്ജ്, ഉം​റ സ​ന്ദ​ർ​ശ​ക​ർ​ക്ക്​​ ഇ​രു​ഹ​റ​മു​ക​ൾ അ​നാ​യാ​സം സ​ന്ദ​ർ​ശി​ക്കാ​നും ക​ർ​മ​ങ്ങ​ൾ സു​ഗ​മ​മാ​യും നി​ർ​വ​ഹി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന​മാ​യും​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ​പോ​യ വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ കു​തി​പ്പു​ണ്ടാ​യ​താ​യും ഹ​ജ്ജ്​-​ഉം​റ മ​ന്ത്രി പ​റ​ഞ്ഞു.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ചെ​യ്യു​ന്ന​തി​ൽ രാ​ജ്യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വി​ഷ്വ​ൽ അ​വ​ത​ര​ണ​വും സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യി. മ​ന്ത്രാ​ല​യ​വു​മാ​യി വി​വി​ധ വ​കു​പ്പു​ക​ൾ നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു.

സ​മ്മേ​ള​ന​ത്തി​​ന്റെ​യും പ്ര​ദ​ർ​ശ​ന​ത്തി​​ന്റെ​യും സ്​​പോ​ൺ​സ​ർ​മാ​രെ​യും പ​ങ്കാ​ളി​ക​ളെ​യും മ​ക്ക ഗ​വ​ർ​ണ​ർ ആ​ദ​രി​ച്ചു.

Tags:    
News Summary - Hajj - Umrah Service Conference and Exhibition started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.