ഗൾഫ് ​മാധ്യമം സംഘടിപ്പിച്ച ഹാർമോണിയസ്​ കേരള സൗദി സിനിമ നടനും സംവിധായകനുമായ മുഹമ്മദ്​ സമീർ അൽ നാസർ ഉദ്​ഘാടനം ചെയ്യുന്നു. സി.ഇ.ഒ

പി.എം. സാലിഹ്​, ഗൾഫ്​ മാധ്യമം മിഡിലീസ്​റ്റ്​ ഓപറേഷൻ ഡയറക്​ടർ സലീം അമ്പലൻ, മൂലൻസ്​ ഗ്രൂപ്​ പ്രതിനിധി റോയിസ്​, ഗൾഫ്​ മാധ്യമം ജനറൽ മാനേജർ ഹാഷിം അൽ അത്താസ്​, ലുലു റീജനൽ മാനേജർ സലാം സുലൈമാൻ, ഹോട്ട്​പാക്​ വൈസ്​ പ്രസിഡന്റ്​ സുഹൈൽ അബ്​ദുല്ല, റെദ ഹസാർഡ്​ കൺട്രോൾ ഡയറക്​ടർ എ.ആർ. മാഹീൻ, ഗൾഫ്​ മാധ്യമം ചീഫ്​ പേട്രൻ നജ്​മുദ്ദീൻ, ഗൾഫ്​ മാധ്യമം എക്സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഗൾഫ്​ മാധ്യമം കിഴക്കൻ പ്രവിശ്യ പേട്രൻ അൻവർ ഷാഫി, ഹാർമോണിയസ്​ കേരള പ്രോഗ്രാം കൺവീനർ റഷീദ്​ ഉമർ, ഹാർമോണിയസ്​ കേരള കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ.കെ. അസീസ്​ എന്നിവർ വേദിയിൽ

ഹാർമോണിയസ് കേരള: ഒരുമയുടെ മഹോത്സവം ഹൃദയത്തിലേറ്റി ആയിരങ്ങൾ

ദമ്മാം:ഹൃദയരാഗങ്ങളുടെ ശ്രുതി ചേർന്നൊഴുകിയ ഒരുമയുടെ മഹോത്സവത്തിന്​ ദമ്മാമി​ന്‍റെ കരൾ ഭൂമിക സാക്ഷിയായി. ലൈഫ്​ പാർക്കിലെ ആംഫി തിയറ്ററിൽ തണുപ്പ്​ മറികടന്നെത്തിയ സഹസ്രങ്ങൾ ഒന്നിച്ചുണർത്തിയ സ്​നേഹ സിംഫണിയുടെ അലയൊലികൾ വർത്തമാനത്തിന്‍റെ ഇരുട്ടുകൾ ഭേദിച്ച്​ മു​ഴങ്ങിക്കൊണ്ടേയിരുന്നു.

ഭേദങ്ങളുടെ അതിരുകൾ മായിച്ച്​, മനസ്സുകൾക്കിടയിൽ ഉയർത്താൻ ശ്രമിക്കുന്ന ഇരുൾ മതിലുകൾ പൊളിച്ചുകളഞ്ഞ്​ പ്രതിസന്ധികളിലും ആഘോഷങ്ങളിലും കരം കോർക്കുന്ന മലയാള മാനവികതക്ക്​ ആദരമായി ഒരുമയുടെ മഹോത്സവം ‘ഹാർമോണിയസ്​ കേരള’ ആയിരങ്ങൾ ഹൃദയത്തിലേക്ക്​ ഏറ്റുവാങ്ങി.

ഇന്ത്യയി​ലെ ആദ്യ അന്താരാഷ്​ട്ര ദിനപത്രം ഗൾഫ്​ മാധ്യമം പ്രവാസ മലയാളികളുടെ ജീവിതഭാഗമായതി​​െൻ 25ാം വാർഷിക വേളയുടെ ഭാഗമായി സംഘടിപ്പിച്ച ഹാർമോണിയസ്​ കേരള ദമ്മാമിന്​ വ്യത്യസ്​തമായ അനുഭവമാണ്​ പകർന്നേകിയത്​. ഏഴുമണിയോടെ ചടങ്ങുകൾക്ക്​ തുടക്കമായി.

കാലത്തി​ന്‍റെ അതിരുകൾ ഭേദിച്ച്​ കടൽപരപ്പ്​ കടന്ന്​ ഒരു മലയാള പത്രം, അതിജീവനം തേടിപ്പോയ മലയാളികളുടെ പ്രതീക്ഷയും സ്വരവുമായി വളർന്നതി​െൻറ കാൽനൂറ്റാണ്ടി​െന്റ ചരിത്രം പറയുന്ന വിഡിയോ പ്രദർശനമായിരുന്നു ആദ്യം.

തുടർന്ന്​ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​, ഗൾഫ്​ മാധ്യമം മിഡിലീസ്​റ്റ്​ ഓപറേഷൻ ഡയറക്​ടർ സലീം അമ്പലൻ, മുഖ്യാതിഥി സൗദി നടനും സംവിധായകനുമായ മുഹമ്മദ്​ സമീർ അൽ നാസർ, മൂലൻസ് ​ഗ്രൂപ്​ പ്രതിനിധി റോയിസ്​, ഗൾഫ്​ മാധ്യമം ജനറൽ മാനേജർ ഹാഷിം അൽ അത്താസ്​, ലുലു റീജനൽ മാനേജർ സലാം സുലൈമാൻ, ഹോട്ട്​പാക്​ വൈസ്​ പ്രസിഡന്‍റ്​ സുഹൈൽ അബ്​ദുല്ല, റെദ ഹസാർഡ്​ കൺട്രോൾ ഡയറക്​ടർ എ.ആർ. മാഹീൻ.

ഗൾഫ്​ മാധ്യമം ചീഫ്​ പേട്രൻ നജ്​മുദ്ദീൻ, ഗൾഫ്​ മാധ്യമം എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഗൾഫ്​ മാധ്യമം കിഴക്കൻപ്രവിശ്യ പേട്രൻ അൻവർ ഷാഫി, ഹാർമോണിയസ്​ കേരള പ്രോഗ്രാം കൺവീനർ റഷീദ്​ ഉമർ, ഹാമോണിയസ്​ കേരള കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ.കെ. അസീസ്​ എന്നിവർ വേദിയിലെത്തി. തുടർന്ന്​ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. ഹാർമോണിയസ്​

കേരളയോടനുബന്ധിച്ച്​ ‘ഗൾഫ്​ മാധ്യമം’പുറത്തിറക്കിയ ‘കിഴക്കൊരുമ’ സപ്ലിമെന്റ്​ സൗദി നടനും സംവിധായകനുമായ മുഹമ്മദ്​ സമീർ അൽ നാസർ സി.ഇ.ഒ പി.എം. സാലിഹിന്​ നൽകി പ്രകാശനം ചെയ്​തു. സൗദിയുടെ സമ്പന്നതയുടെ നീരൊഴുക്കിന്​ തുടക്കമിട്ട കിഴക്കൻ പ്രവിശ്യയിലെ എണ്ണക്കിണർ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന്​ പ്രവാസികൾക്ക്​ പ്രവാസത്തി​ന്‍റെ പ്രതീക്ഷകളാണ്​ പകർന്നുനൽകിയതെന്ന്​ തുടർന്ന്​ സംസാരിച്ച സി.ഇ.ഒ പി.എം. സാലിഹ്​ പറഞ്ഞു.

ഗൾഫ്​ പകർന്നേകിയ സ്​നേഹവും സൗഹൃദവും കൂട്ടിപ്പിടിക്കലും മലയാള ജീവിതത്തി​െൻറ മാതൃകകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോഹരമായ കേരളം പോലെ സുന്ദരമാണ്​ മലയാളികളെന്നും കലയും സംസ്​കാരവും വളർത്തുന്നതിൽ അവരുടെ പങ്കുകൾ പ്രശംസനീയമാണെന്നും​ ചടങ്ങ്​ ഉദ്​ഘാടനം ചെയ്​ത് മുഖ്യാതിഥി സമീർ അൽ നാസർ പറഞ്ഞു.

തുടർന്ന്​ ലുലു, മൂലൻസ്​ ഗ്രൂപ്​, ഹോട്​പാക്​, റെദ എന്നിവർക്കുള്ള മെമന്‍റോകൾ സമ്മാനിച്ചു. സ്വന്തം പരിശ്രമത്തിലൂടെ സൗദിയിൽ ബിസി​നസ്​ സാമ്രാജ്യം പടുത്തുയർത്തിയവർക്ക്​ ഗൾഫ്​ മാധ്യമം നൽകുന്ന അറേബ്യൻ ലഗസി അച്ചീവ്​ ​​മെൻറ്​ അവാർഡ്​ ഡോ. ശ്രീരാജ്​ ചെറുകാട്ടിന്​ സമീർ അൽ നാസർ സമ്മാനിച്ചു.

Tags:    
News Summary - Harmonious Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.