ദമ്മാം: കിഴക്കൻ പ്രവിശ്യ കാത്തിരിക്കുന്ന ‘ഹാർമോണിയസ് കേരള’ ഒരുമയുടെ മഹോത്സവം ആംഫി തിയറ്ററിൽ അരങ്ങേറുമ്പോൾ പ്രവാസി സഹൃദയർ ആവേശത്തോടെ പ്രതീക്ഷിക്കുന്നത് മധുരസ്വരവുമായി എത്തുന്ന യുവ പ്രതിഭകളെയാണ്.
പാട്ടുമത്സരങ്ങളിൽ മലയാളത്തിന് അനവധി പ്രതിഭകളെ സമ്മാനിച്ച ഐഡിയ സ്റ്റാർ സിംഗറിന്റെ ഒമ്പതാം സീസണിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അഞ്ച് യുവഗായകരാണ് ഹാർമോണിയസ് കേരളയിൽ എത്തുന്നത്.
മലയാളത്തിന്റെ പ്രിയഗായകരായ മധുബാലകൃഷ്ണനും സിത്താര കൃഷ്ണകുമാറും നയിക്കുന്ന ഗാനവിരുന്നിൽ ഇത്തവണ ഏറ്റവും ആകർഷകമാകുന്നത് ഈ അഞ്ച് യുവഗായകരുടെ സാന്നിധ്യമാണ്. അത്രത്തോളം ജനപ്രീതിയാർജിച്ചവരാണ് ഇവരെല്ലാം. ഒമ്പതാം സീസണിൽ വിജയ കിരീടം ചൂടിയ അരവിന്ദ് തന്നെയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം.
സീസണിന്റെ ആദ്യഘട്ടം മുതൽ വ്യത്യസ്ത ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ അരവിന്ദിന് വിജയകിരീടം അപ്രതീക്ഷിത അനുഭവമായിരുന്നു. ഫൈനൽ മത്സരം നടന്ന അങ്കമാലിയിലെ ഓഡിറ്റോറിയത്തിൽ മാർക്കും വോട്ടും രേഖപ്പെടുത്തിയ സ്കോർ ബോർഡ് മറ്റുള്ളവരുടേതിൽനിന്നും വ്യത്യസ്തമായി പതുക്കെ മാത്രം ചലിച്ചു തുടങ്ങിയ അരവിന്ദ് 96 ശതമാനത്തിലധികം പിന്തുണ നേടിയാണ് ഒന്നാമതെത്തിയത്.
നേരിയ പോയൻറ് അകലത്തിൽ മുന്നേറിയ നന്ദ, ശ്രീരാഗ്, ബൽറാം, ദിശ എന്നിവരാണ് മറ്റ് ഗായകർ. വിധു പ്രതാപ്. ചിത്ര, സുജാത, സിത്താര തുടങ്ങിയ വിധികർത്താക്കളെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇവർ അഞ്ചപേരും സീസണിൽ ഉടനീളം കാഴ്ചവെച്ചത്.
അതുകൊണ്ടുതന്നെ മറ്റ് സീസണുകളെക്കാൾ ഐഡിയ സ്റ്റാർ സിംഗറിന്റെ ഒമ്പതാം സീസൺ കൂടുതൽ ആരാധകരെ നേടിയിരുന്നു. ദമ്മാമിൽ അരങ്ങേറുന ഹാർമോണിയസ് കേരളയിൽ നടൻ ആസിഫലിയും നടി നിഖില വിമലുമാണ് പ്രധാന ആകർഷണകേന്ദ്രങ്ങൾ.
അതേസമയം പാട്ടിനെ ഏറെ സ്നേഹിക്കുന്ന പ്രവാസികൾക്ക് അവരുടെ സാന്നിധ്യത്തിനൊപ്പംതന്നെ പുതിയതും പഴയതുമായ പാട്ടുകൾ പുതുസ്വരങ്ങളിൽ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ഒരു വർഷത്തിലധികം നീണ്ട റിയാലിറ്റി ഷോ ഈ യുവഗായകർക്കിടയിൽ വലിയ സൗഹൃദം രൂപപ്പെടുത്തിയിട്ടുണ്ട്.
ആ സൗഹൃദത്തിന്റെ വൈബ് ഇവർ വേദിയിൽ ഒരുമിച്ചെത്തുേമ്പാൾ പ്രേക്ഷകർക്ക് അനുഭവപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇവർ പാടിത്തിമിർത്ത യുഗ്മഗാനങ്ങൾ അധികവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത് നേരിൽ ആസ്വദിക്കാനുള്ള അവസരമാണ് ഹാർമോണിയസ് കേരളയിലൂടെ കൈവരുന്നത്. ബൽറാമും അരവിന്ദും പാടിയ ഒരു കവർ സോങ് യൂട്യൂബിലുടെ മാത്രം കണ്ടത് ലക്ഷങ്ങളാണ്.
ശ്രീരാഗിന്റെ രാമകഥ ഗാനലയം, ബൽറാമിന്റെ ഹരി മുരളീരവം തുടങ്ങി കവർ സോങ്ങുകളൊക്കെ അത്രയേറെ ഹർഷാരവത്തോടെയാണ് മലയാളം ഏറ്റുവാങ്ങിയത്. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ അഞ്ചുപേരും ഒന്നിച്ചു സംഗമിക്കുന്ന ആദ്യ വേദി കൂടിയാണ് ഹാർമോണിയസ് കേരള. ഇതിന്റെ ടിക്കറ്റുകൾ കരസ്ഥമാക്കാൻ ആളുകൾ തിരക്ക് കൂട്ടുകയാണ്.
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി ശ്രേണികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ വിഭാഗത്തിൽ ഒരാൾക്ക് 30 റിയാലും നാലു പേർക്ക് 100 റിയാലുമാണ് നിരക്ക്. ഗോൾഡ് വിഭാഗത്തിൽ ഒരാൾക്ക് 50 റിയാലും നാല് പേർക്ക് 150 റിയാലുമാണ് നിരക്ക്. പ്ലാറ്റിനം ടിക്കറ്റിന് ഒരാൾക്ക് 100 റിയാലും നാലു പേർക്ക് 350 റിയാലുമാണ്. വി.ഐ.പി ടിക്കറ്റിന് ഒരാൾക്ക് 500 റിയാലും നാലുപേർക്ക് 1,500 റിയാലുമാണ് നിരക്ക്.
റെഡ് കാർപെറ്റ് ടിക്കറ്റുകാർക്ക് ഇരിപ്പിടം ഏറ്റവും മുന്നിൽ നൽകുകയും പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും +966 559280320, +966 504507422 എന്നീ നമ്പറുകളിലും mmksa@gulfmadhyamam.net എന്ന മെയിലിലും ബന്ധപ്പെടാം. വിവിധ ഏരിയകൾ തിരിച്ചും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അൽ ഖോബാറിൽ 0535175574, അൽ അഹ്സയിൽ 0538214413, ജുബൈലിൽ 0556637394 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.